കര്‍ത്താവ് അരുളി ചെയുത കാരിയങ്ങള്‍ നിറവെറുമെന്നു വിശുസിച്ചവള്‍ പാഗ്യവതി.(Luke :1:45 )

ഒരുക്കങ്ങൾ പൂർത്തിയായി – അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും നാളെ മെയ്‌ 6 ന്

ഒരുക്കങ്ങൾ പൂർത്തിയായി - അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും നാളെ മെയ്‌ 6 ന്

ഡബ്ലിന്‍: അയര്‍ലണ്ടിലെ സീറോമലബാര്‍ സഭയുടെ പത്താം വാർഷിക ആഘോഷങ്ങളുടെ സമാപനവും നോക്ക് തീർത്ഥാടനവും സ്മരണിക പ്രകാശനവും മെയ് 6 ശനിയാഴ്ച്ച രാവിലെ 10.45ന് നോക്ക് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ വച്ച് നടത്തപ്പെടുന്നു. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത് മുഖ്യതിഥി ആയി പങ്കെടുക്കുന്നു. സമരണികയുടെ പ്രകാശനം ബിഷപ് സ്റ്റീഫൻ ചിറപ്പണത് നിർവഹിക്കും. അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടും ആഘോഷപരിപാടികളിൽ പങ്കെടുക്കും.

സീറോ മലബാർ സഭയ്ക്ക് അയർലണ്ടിൽ ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദിയുടെ വിശുദ്ധ കുർബാന അർപ്പിക്കുന്നു. തുടർന്ന് ഭക്തിനിർഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. കൊടികളും മുത്തുക്കുടകളും സ്വര്‍ണ, വെള്ളി കുരിശുകളും തിരുസ്വരൂപങ്ങളും വഹിച്ചു കൊണ്ടും, പ്രാര്‍ത്ഥനഗാനങ്ങള്‍ ആലപിച്ചുകൊണ്ടും വിശ്വാസികള്‍ അണിചേരുന്ന പ്രദക്ഷിണം പ്രവാസി സമൂഹത്തിന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പ്രഘോഷണമായിരിക്കും.

സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. പോൾ മോരേലി (ബെല്‍ഫാസ്റ്റ്), ഫാ. ജോസഫ് കറുകയില്‍ (ഡെറി), ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. ആന്റണി ചീരംവേലില്‍ (ഡബ്ലിന്‍), ഫാ. സെബാസ്റ്റ്യൻ അറയ്ക്കൽ (കോര്‍ക്ക്), ഫാ. റോബിൻ തോമസ് (ലീമെറിക്), ഫാ. റെജി ചെറുവൻകാലായിൽ MCBS (ലോങ്‌ഫോർഡ്), ഫാ.മാർട്ടിൻ പൊറോകാരൻ (ഡൺഡാൽക്ക്, കാവാൻ, കിൽകെനി) , ഫാ.അക്വിനോ മാളിയേക്കൽ (വെക്സ്ഫോര്ഡ്), ഫാ. ജെയ്‌സൺ കുത്തനാപ്പിളിൽ (ഗാൽവേ), ഫാ.പോൾ തെറ്റയിൽ (ക്ലോൺമെൽ) എന്നിവരുടെയും അയർലൻഡ് സീറോ മലബാർ സഭ അഡ്‌ഹോക് കമ്മറ്റിയുടെയും നേതൃത്വത്തില്‍ മേയ് 6 ലെ നോക്ക് തീര്‍ഥാടനത്തിനും ദശാബ്ദി ആഘോഷങ്ങളുടെ സമാപനത്തിനും വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത് .

നോക്ക് മരിയന്‍ തീര്‍ഥാടനത്തിലും, ദശാബ്ദി ആഘോഷങ്ങളിലും പങ്കെടുക്കുവാൻ അയര്‍ലണ്ടിലെ മുഴുവന്‍ വിശ്വാസികളേയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അയർലണ്ട് സീറോ മലബാര്‍ സഭ നാഷണല്‍ കോ ഓര്‍ഡിനേറ്റര്‍ മോണ്‍: ഫാ. ആന്റണി പെരുമായന്‍ അഭ്യര്‍ത്ഥിച്ചു
വാർത്ത: മജു പേയ്ക്കൽ (പി. ആർ. ഓ)