എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനെന്തിക്കുന്നു (Luke .1 :47 )

കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവയ്ക്ക് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സ്നേഹോപഹാരം സമ്മാനിച്ചു


തിരുവനന്തപുരം: കര്‍ദിനാള്‍ സ്ഥാനമേറ്റ് മടങ്ങിയെത്തിയ സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവയ്ക്ക് തിരുവനന്തപുരം മലങ്കര സഭാ ആസ്ഥാനത്തുവച്ച് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ സീറോ മലബാര്‍ സഭ അല്മായ സമൂഹത്തിന്റെ സ്നേഹോപഹാരം സമ്മാനിച്ചു.  അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍, ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍, കെ.ഇ.ട്രസ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രാഹം കല്ലറയ്ക്കല്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ് ബസേലിയോസ് മാര്‍ ക്ളീമിസ് കാതോലിക്കാ ബാവയ്ക്ക് തിരുവനന്തപുരം മലങ്കര സഭാ ആസ്ഥാനത്തുവച്ച് സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ ചെയര്‍മാനും കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പുമായ മാര്‍ മാത്യു അറയ്ക്കല്‍ സ്നേഹോപഹാരം സമ്മാനിക്കുന്നു.  അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്യന്‍, ലൂര്‍ദ് മാതാ കെയര്‍ ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടയ്ക്കല്‍, കെ.ഇ.ട്രസ്റ് എക്സിക്യൂട്ടീവ് സെക്രട്ടറി കെ.എ.എബ്രാഹം കല്ലറയ്ക്കല്‍ എന്നിവര്‍ സമീപം.