മറിയം പറഞ്ഞു ഇതാ കര്‍ത്താവിന്‍റെ ദാസി നി ന്റെ വാക്ക് എന്നില്‍ നിറവേരെട്ടെ (Luke : 1 : 38 )

ജിംഗിൽ ബെൽസ് 2017 – ലൂക്കൻ സീറോ മലബാർ ഇടവക ദേവാലയത്തിൽ

ജിംഗിൽ ബെൽസ് 2017 - ലൂക്കൻ സീറോ മലബാർ ഇടവക ദേവാലയത്തിൽ

ഡബ്ലിൻ – സീറോ മലബാർ ലൂക്കൻ ഇടവകയുടെ നേതൃത്വത്തിൽ ജിംഗിൽ ബെൽസ് 2017 എന്ന പേരിൽ തിരുപ്പിറവി ആഘോഷങ്ങൾ നടത്തപ്പെടുന്നു. 2017 ഡിസംബർ 16 തീയതി 2 മണി മുതൽ 8.30 വരെ പമേഴ്‌സ്‌ടൗൺ സെന്റ് ലോർക്കൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാണ് ആഘോഷപരിപാടികൾ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുർബാനയോടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ലൂക്കൻ ഇടവകയിലെ വിവിധ കുടുംബ കൂട്ടയ്മകളുടെയും യൂത്ത് ഇഗ്നിറ്റിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരോൾ ഗാനമത്സരവും കേക്ക് ബേക്കിംഗ് മത്സരവും ക്രമീകരിച്ചിട്ടുണ്ട്. കുടുംബകൂട്ടയ്മകളുടെ നേത്രത്വത്തിലുള്ള ചാരിറ്റി സ്റ്റാളുകൾ ആഘോഷങ്ങൾക്ക് മികവേകും. ഉണ്ണിശോയുടെ തിരുപിറവിയെ അനുസ്മരിച്ചുകൊണ്ട് നേറ്റിവിറ്റി പ്ലേയും ഉണ്ടായിരിക്കും. 8.30 ക്രിസ്മസ് വിരുന്നോടുകൂടി ആഘോഷങ്ങൾ സമാപിക്കും. വിശുദ്ദ കുർബാനയിലും തുടർന്ന് നടക്കുന്ന ആഘോഷങ്ങളിലും പങ്കുചേർന്ന് ക്രിസ്തുമസ് സന്തോഷം പങ്കിടുവാൻ ഏവരെയും ക്ഷണിക്കുന്നതായി ഫാ.ആന്റണി ചീരംവേലിൽ MST അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്:
Dominc Savio (Programme Coordinator): 0872364365
Nivya Sunoj (Programme Coordinator) : 0870535255

Jingle bells 2017 jJ