തന്നെ സ്വീകരിച്ചവര്‍കെല്ലാം തന്റെ നാമത്തില്‍ വിശ്വസിക്യുന്നവര്‍കെല്ലാം ദൈവമക്കള്‍ആകാന്‍ അവന്‍ കഴിവ് നല്‍കി.(John: 1.12).

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകർമ്മങ്ങൾ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഓശാന തിരുകർമ്മങ്ങൾ

രാജാധിരാജനായ മിശിഹായുടെ മഹത്വപൂര്‍ണമായ ജെറുസലേം ദേവാലയ പ്രവേശനത്തിന് മുന്നോടിയായി ഇസ്രായേല്‍ ജനം സൈത്തിന്‍ കൊമ്പുകള്‍ വീശി ഓശാന വിളികളോടെ, ജയഘോഷങ്ങളോടെ മിശിഹായെ ജെറുസലേം നഗര വീഥികളിലൂടെ സ്വീകരിച്ച് ആനയിച്ചതിന്റെ ഓര്‍മ പുതുക്കുന്ന ഓശാന തിരുനാള്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭ, ഏപ്രിൽ 9 ന് ഓശാന ഞായറാഴ്ച ആചരിക്കുന്നു. വിവിധ മാസ് സെന്ററുകളിലെ തിരുകർമ്മ സമയ ക്രമീകരണം താഴെ പറയും വിധം ക്രമീകരിച്ചിരിക്കുന്നു.

1. St. Mark’s Church, Springfield, Tallaght – 10.00 a.m
2. St. Brigid’s Church Blanchardstown – 1.30 p.m
3. Church of The Nativity of our Lord, Beaumont – 2.00 p.m
4. St. Finian’s Church, River Valley, Swords – 2.00 pm
5. St. Fergal’s Church, Killarney Road, Bray – 3.00 p.m
6. Mary Immaculate Church, Inchicore – 3.30 p.m
7. St. Peter’s Church, Phibsborough – 4.00 p.m
8. Church of Guardian Angel’s Newtown park avenue, Blackrock – St. Joseph’s – 4.30 p.m
9. Divine Mercy Church, Lucan – 5.00 p.m

ഏവര്‍ക്കും ഓശാന തിരുനാളിന്റെ ആശംസകള്‍ നേരുന്നതോടൊപ്പം, തിരുക്കര്‍മങ്ങളില്‍ പങ്കുകൊണ്ട് ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ സഭ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.