Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഡബ്ലിൻ സീറോ മലബാർ സഭയുടെ യുവജന ധ്യാനത്തിന്റെ രജിസ്‌ട്രേഷൻ ആരംഭിച്ചു.

ഡബ്ലിൻ: ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും വിശുദ്ധവാര തിരുക്കർമ്മങ്ങളും യുവജന ധ്യാനവും 2018 മാർച്ച് 29, 30, 31 തീയ്യതികളിൽ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും.

യുവജന ധ്യാനത്തിന്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഡബ്ലിൻ സീറോ മലബാർ സഭയുടെ www.syromalabar.ie എന്ന വെബ്‌സൈറ്റിൽ
(CLICK HERE ) പാരിഷ് മാനേജ്‌മന്റ് സിസ്റ്റം ( PMS) വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടതാണ്. പാരിഷ് മാനേജ്‌മന്റ് സിസ്റ്റം ( PMS) വഴിയാണ് രജിസ്‌ട്രേഷൻ.
സീറ്റുകൾ പരിമിതമായതിനാൽ ആദ്യം രജിസ്റ്റർ ചെയ്യുന്നവർക്കായിരിക്കും മുൻഗണന. ഓൺലൈൻ വഴി മാത്രമാണ് രജിസ്‌ട്രേഷൻ.

സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കൽ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേൽ(Assistant to the procurator, Syro Malabar Procura Rome) എന്നിവർ നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.00 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിലേക്കും വിശുദ്ധവാര തിരുക്കർമ്മങ്ങളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോ മലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൻ ചക്കാലക്കൽ 087 130 0309, സാജു മേല്പറമ്പിൽ 089 960 0948, സാലി ടോമി 087 262 8706, തോമസ് ആന്റണി 086 123 4278 , ജോസ് ചാക്കോ 087 259 5545 , ജോമോൻ തോമസ് 087 627 1228 , രാജി ഡൊമിനിക് 089 213 7888