ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ഡബ്ലിൻ സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ  വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 29, 30, 31  തീയതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഓഗസ്റ്റ് 29, 30, 31 തീയതികളിൽ താല ഹോളി റോസറി പള്ളിയിൽ വച്ച് നടത്തപ്പെടുന്നു. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത്. പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഓഗസ്റ്റ് 26.

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. 6 മാസത്തിൽ ഒരിക്കലായിരിക്കും സെമിനാർ നടത്തപ്പെടുക. വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽMST,

ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ.ജോസ് 0899741568 , ഫാ. ആന്റണി 0894538926 , ഫാ. ക്ലെമെന്റ് 089 492 7755


Venue Address:

Holy Rosary Church
Ballycragh
Old court Avenue
Ballycullen
Dublin 24

Bus stop
Old Bawn Shopping centre
Bus 65, 49 city centre
75 Dunlery