എന്‍റെ ചിത്തം എന്‍റെ രക്ഷകനായ ദൈവത്തില്‍ ആനെന്തിക്കുന്നു (Luke .1 :47 )

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം സെപ്റ്റംബർ 30ന് ബ്യൂമോണ്ട് അർടൈൻ ഹാളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ബൈബിൾ കലോത്സവം സെപ്റ്റംബർ 30ന് ബ്യൂമോണ്ട് അർടൈൻ ഹാളിൽ

ഡബ്ലിന്‍: ഡബ്ലിൻ സീറോ മലബാർ സഭയുടെ ആറാമത് ബൈബിൾ കലോത്സവം സെപ്റ്റംബർ 30 ന് ഞായറാഴ്ച്ച ബൂമോണ്ട്ആര്‍ട്ടൈന്‍ ഹാളില്‍ വെച്ചു നടത്തപ്പെടുന്നു. ഉച്ചക്ക് 1. 15 ന് ഹാളിനു സമീപമുള്ള സെൻറ് ജോൺ വിയാനി പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക്‌ തുടക്കം കുറിക്കും തുടർന്ന് 2.15ന് ആർട്ടൈൻ ഹാളിൽ വച്ച് ഡബ്ലിൻ അതിരൂപത എപ്പിസ്കോപ്പൽ വികാരി Very. Rev. Fr. Liam O Cuiv പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. സീറോ മലബാർ സഭ അയര്ലണ്ട് കോ ഓർഡിനേറ്റർ മോൺസിഞ്ഞോർ ആന്റണി പെരുമായൻ അധ്യക്ഷത വഹിക്കും.

സീറോ മലബാർ സഭയുടെ ഡബ്ലിനിലെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ വേദപാഠ സ്കോളർഷിപ്പ് പരീക്ഷയിലും ബൈബിൾ ക്വിസ് മത്സരങ്ങളിൽ വിജയികളായവർക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. ലീവിങ് സെർട്, ജൂനിയർ സെർട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും സെപ്റ്റംബർ 30 ന് ബ്യൂമൌണ്ട് ആർട്ടെയിൻ ഹാളിൽ നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ വച്ച് ആദരിക്കുന്നു. പരീക്ഷയിലും മത്സരങ്ങളിലും പങ്കെടുത്ത എല്ലാകുട്ടികൾക്കും നന്ദി പറയുകയും സമ്മാനാർഹരായവർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. സമ്മാനാർഹരായവർ സെപ്റ്റംബർ 30 ന് ഞാ യറാഴ്ച ഉച്ചക്ക് 2.15 ന് മുൻപായി ബൈബിൾ കലോത്സവ വേദിയിൽ സന്നിഹിതരാകണം. വിവാഹത്തിന്റെ സിൽവെർ ജൂബിലി ഈ വർഷംആഘോഷിക്കുന്ന ദമ്പതികളെയും ബൈബിൾ കലോത്സവവേദിയിൽ ആദരിക്കുന്നു

വൈകിട്ട് 6 മണി വരെ നീണ്ടു നില്‍ക്കുന്നകലോത്സവത്തില്‍ ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മാസ് സെന്ററുകളില്‍ നിന്നുള്ള പ്രതിഭകള്‍ അണിയിച്ചൊരുക്കുന്ന കലാവിരുന്നാണ് അവതരിപ്പിക്കപ്പെടുന്നത്.
ഡബ്ലിന്‍ സീറോ മലബാർ സഭയിലെ നവ പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.

പ്രകൃതി ദുരുന്തത്തിൽ സകലതും നഷ്ടപ്പെട്ട കേരളത്തിലെ പ്രിയപ്പെട്ടവരെ സഹായിക്കാനായി ഡബ്ലിൻ യൂത്ത് ഇഗ്‌നെറ്റ് ഒരുക്കുന്ന റിഫ്രഷ്മെന്റ് ‘സ്നേഹപൊതി’ ഒരുക്കിയിട്ടുണ്ട്.

പൊതുയോഗത്തിനു ശേഷം അരങ്ങേറുന്ന വിശ്വസത്തിന്റെ ആഘോഷമായ ബൈബിൾ കലോത്സവത്തിന്റെ നിറസന്ധ്യയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നു.ബൈബിൾ കലോത്സവത്തിലും അനുബന്ധപരിപാടികളിലും പങ്കുചേര്‍ന്ന് കൂട്ടായ്മയിൽ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയുംസെപ്റ്റംബർ 30 ന് ബൂമോണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍മാരായ ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലമന്റ് പാടത്തുപറമ്പിൽ, ഫാ. രാജേഷ് മേച്ചിറാത്ത് എന്നിവർ അറിയിച്ചു.