ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാളും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 15ന് ലൂക്കനിൽ

പരിശുദ്ധ കന്യകാ മാറിയത്തിന്റേയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത  തിരുനാളും ഫാ. ആന്റണി ചീരംവേലിക്ക് യാത്രയയപ്പും സെപ്റ്റംബർ 15ന് ലൂക്കനിൽ

ഡബ്ലിൻ: സീറോ മലബാർ സഭ ലുക്കാൻ മാസ്സ് സെന്ററിൽ സെപ്റ്റംബർ 15- ാം തീയതി ശനിയാഴ്ച വർഷംതോറും നടത്തിവരാറുള്ള പരിശുദ്ധ കന്യകാ മറിയത്തിൻ്റേയും വിശുദ്ധ അൽഫോൻസാമ്മയുടേയും സംയുക്ത തിരുനാൾ ഭക്തിപൂർവ്വം കൊണ്ടാടപ്പെടുന്നു.

അന്നേദിവസം ഉച്ചകഴിഞ്ഞ് 2 മണിയ്ക്ക് ബഹുമാനപ്പെട്ട റോബിൻ തോമസ് അച്ചൻ്റെ (ചാപ്ലിൻ, സീറോ മലബാർ ചർച്ച്, ലിമറിക്ക്) മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, ലതീഞ്ഞും, പ്രദക്ഷിണവും നടത്തപ്പെടുന്നു.

വിശുദ്ധ കുർബാനയ്ക്കു ശേഷം കഴിഞ്ഞ 3 വർഷക്കാലം ലുക്കാൻ കൂട്ടായ്മയെ ആത്മീയമായി നയിച്ചതും, വളർത്തിയതുമായ ബഹുമാനപ്പെട്ട ആൻ്റണി ചീരംവേലിൽ അച്ചനു സ്നേഹനിർഭരമായ യാത്രയയപ്പ് നൽകപ്പെടുന്നു.
നല്ലവരായ എല്ലാ സഭാമക്കളേയും ഈ തിരുനാളിൽ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.

ഈ വർഷത്തെ തിരുനാളിൻ്റെ ആർഭാടങ്ങൾ ഒഴിവാക്കിക്കൊണ്ട് തിരുനാൾ കുർബാനമധ്യേയുള്ള സോത്രക്കാഴ്ച നമ്മുടെ നാട്ടിലെ പ്രളയ ബാധിതപ്രദേശത്തെ സഹോദരരുടെ പുനരധിവാസത്തിനായി ഉപയോഗിക്കുന്നതാണ്.