ശക്തന്മാരെ സിംഹാസനത്തില്‍ നിന്ന് മറിച്ചിട്ടു, എളിയവരെ ഉയര്‍ത്തി (Luke :1 :52 )

ഫാ. ആന്റണി പറങ്കിമാലിൽ വി.സി. എത്തിച്ചേർന്നു. വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഏപ്രിൽ 13, 14, 15 തീയ്യതികളിൽ

ഫാ. ആന്റണി പറങ്കിമാലിൽ   വി.സി. എത്തിച്ചേർന്നു. വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും   ഏപ്രിൽ 13, 14, 15 തീയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭ ഏപ്രിൽ 13, 14, 15 തീയ്യതികളിൽ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപെടുന്ന വചന പ്രഘോഷണ ശുശ്രുഷയുടെയും പീഡാനുഭവ തിരുക്കര്മങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായി.
വചന പ്രഘോഷണ ശുശ്രുഷയ്ക്കും പീഡാനുഭവ തിരുക്കര്മങ്ങൾക്കും നേതൃത്വം നൽകാൻ എത്തിച്ചേർന്ന റവ. ഫാ. ആന്റണി പറങ്കിമാലിൽ വി.സി. (Divine retreat centre, Kenya) അച്ചനെ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ, സീറോ മലബാർ സഭ ലീമെറിക് ചാപ്ലയിൻ ഫാ. റോബിൻ തോമസ് , സാജു മേൽപറമ്പിൽ (Retreat Program Co-ordinator), ടിബി മാത്യു (കൈക്കാരൻ), ജോബി ജോൺ ചാമക്കാല എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.