സകറിയായും എലിസബത്തും ദൈവത്തിന്റെ മുന്‍പില്‍ നീതിനിഷ്ടരൂം കര്‍ത്താവിന്റെ കല്‍പനകളും പ്രമാണങ്ങളും കുറ്റമറ്റവിതം അനുസരിക്കുന്നവരും ആയിരുന്നു. (Luke : 1 : 6 )

ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാർച്ച് 23 വെള്ളിയാഴ്ച്ച.

ബ്രെ ഹെഡിലേയ്ക് കുരിശിന്റെ വഴി മാർച്ച് 23 വെള്ളിയാഴ്ച്ച.

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയുടെ നേത്രത്വത്തിൽ നാൽപതാം വെള്ളിയാഴ്ച- (മാർച്ച്‌ 23 ) മുൻ വർഷത്തെപ്പോലെ ബ്രെ ഹെഡിലേയ്ക് കുരിശിന്റെവഴി നടത്തുന്നു. ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ബ്രേ ഹെഡ്‌ കാർ പാർക്കിൽനിന്ന് ആരംഭിക്കും. ഗാഗുൽത്താമല കുരിശുവഹിച്ചു കയറിയ യേശുവിന്റെ പീഠാനുഭവത്തെ ധ്യാനിച്ചുകൊണ്ട്‌ കുരിശിന്റവഴിയിൽ പങ്കെടുക്കാം . കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നവർ ഉച്ചകഴിഞ്ഞു 2.45 ന് ബ്രെ ഹെഡ് കാർ പാർക്കിങ്ങിൽ എത്തിച്ചേരണം . കുരിശന്റെ വഴി ശുശ്രുഷയിൽ പങ്കെടുക്കുവാനും പീഡാനുഭവ ചൈതന്യം ഉൾക്കൊള്ളുവാനും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലെമന്റ് പാടത്തുപറമ്പിൽ എന്നിവർ അറിയിച്ചു.

N.B. കുരിശിന്റെ വഴിക്കു ശേഷം വൈകിട്ട് 5 മുതൽ 7 വരെ ബ്രെ സൈന്റ്റ് ഫെർഗൽസ് പള്ളിയിയിൽ വച്ച് ആരാധന, ജപമാല , വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതാണ്.