ദൈവകൃപ നിറഞ്ഞവളെ സോസ്തി, കര്‍ത്താവ് നിന്നോട് കൂടെ (Luke :1:28)

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു

വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ  ആഘോഷിച്ചു

ഡബ്ലിൻ – ഡബ്ലിൻ സീറോ മലബാർ സഭയിൽ സാര്‍വത്രിക സഭയുടെ മധ്യസ്ഥനായ വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാൾ ആഘോഷിച്ചു. മാർച്ച് 18 ന് ഉച്ച കഴിഞ്ഞു 2 മണിക്ക് സെൻറ് ജോസഫ്‌സ് മാസ്സ് സെന്ററിലെ മെറിയോൻ റോഡ് ഔർ ലേഡി ക്യൂൻ പീസ് ദേവാലയത്തില്‍ ഫാ. ടോമി പാറാടിയിൽ ആഘോഷമായ തിരുന്നാൾ കുർബാനയ്ക്ക് മുഖ്യ കാർമ്മികത്ത്വം വഹിക്കുകയും തിരുന്നാൾ സന്ദേശം നൽകുകയും ചെയ്തു. ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ എന്നിവർ സഹ കാർമ്മികരായിരുന്നു. വിശുദ്ധ യൗസേപ്പിതാവിന്റെ തിരുസ്വരൂപം വഹിച്ചുകൊണ്ടുള്ള പ്രദിക്ഷണം, ലദീഞ്ഞ്, നൊവേന, തിരുന്നാൾ നേർച്ച എന്നിവ തിരുന്നാളിനെ കൂടുതൽ ഭക്‌തസാന്ദ്രമാക്കി. തി രുനാൾ മനോഹരമാക്കിയ സെന്റ്‌ ജോസഫ്‌സ് മാസ്സ് സെന്റർ കൂട്ടായ്മയ്ക്ക് ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് നന്ദി അറിയിച്ചു.