തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, ബ്രേ ക്രിസ്തുമസ് ആഘോഷവും കുടുംബകൂട്ടായ്മ വാര്‍ഷികവും

സീറൊ മലബാര്‍ കാത്തലിക് കമ്യൂണിറ്റി, ബ്രേ ക്രിസ്തുമസ് ആഘോഷവും കുടുംബകൂട്ടായ്മ വാര്‍ഷികവും

ഡബ്ലിന്‍ സീറൊ മലബാര്‍ കാത്തലിക് ചർച് , ബ്രേ മാസ് സെന്ററിന്റെ കുടുംബകൂട്ടായ്മകളൂടെ വാര്‍ഷികവും ക്രിസ്തുമസ് ആഘോഷവും ഡിസംബര്‍ 27 ബുധനാഴ്ച ഉച്ച കഴിഞ്ഞു 2:30 തിനു ബ്രേ ഹോളി റിഡീമര്‍ ചര്‍ച്ചില്‍ വിശുദ്ധ കുര്‍ബാനയോടുകൂടി ആഘൊഷിക്കുന്നു. 2:30 തിനു ആഘോഷമായ ക്രിസ്തുമസ് കുര്‍ബാന, തുടര്‍ന്നു പാരീഷ് ഹാളില്‍ നടക്കുന്ന യോഗത്തില്‍ ഫാ. ജോസ് ഭരണികുളങ്ങര അദ്ധ്യക്ഷതവഹിക്കുന്നതും, ഹോളി റിഡീമര്‍ പാരിഷ് പ്രീസ്റ് ഫാ. ഡാന്‍ ന്യുഗെന്‍ ഉത്ഘാടനം ചെയ്യുന്നതുമാണു. സീറോ മലബാര്‍ സഭയുടെ പുതിയ ചാപ്ലിനായി ഡബ്ലിനില്‍ നിയമിതനായ ഫാ. ക്ലമന്റ് പാടത്തില്‍പറമ്പിലിനു തദ്ദവസരത്തില്‍ സ്വീകരണം നല്‍കുന്നു, ക്ലമന്റച്ചന്‍ ക്രിസ്തുമസ് സന്ദേശം നല്‍കുന്നു. പൗരോഹിത്യത്തിന്റെ ഗോള്‍ഡന്‍ ജൂബിലി ആഘോഷിക്കുന്ന റൈറ്റ്. റവ. മോണ്‍. എന്‍ഡാ ലോയ്ഡ് (ഹോളി റിഡീമര്‍ പാരീഷ്), സില്‍വര്‍ ജുബിലി ആഘോഷിക്കുന്ന വെരി. റവ. ഫാ. ലാറി ബെഹന്‍ (മോഡറേറ്റര്‍, സെന്റ് ഫെര്‍ഗാള്‍സ് പാരീഷ്) എന്നിവര്‍ക്ക് ഉപഹാരങ്ങള്‍ നല്‍കി ആദരിക്കുന്നു.ജൂനിയര്‍ സേര്‍ട്ട്, ലീവിങ്ങ് സേര്‍ട്ട് പരീക്ഷകളില്‍ ടോപ്പ് സ്‌കോര്‍ നേടിയ കുട്ടികളേയും തദ്ദവസരത്തില്‍ ആദരിക്കുന്നു.വിവിധ കുടുബകൂട്ടായ്മകള്‍ അവതരിപ്പിക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമുകളെ തുടര്‍ന്ന് ക്രിസ്തുമസ് ഡിന്നറോടുകൂടി പരിപാടികള്‍ സമാപിക്കുന്നു. വിശുദ്ധ കുര്‍ബാനയിലും തുടര്‍ന്നു നടക്കുന്ന ആഘോഷങ്ങളിലും പങ്കെടുക്കുവാന്‍ ഏവരേയും ക്ഷണിക്കുന്നതായി ഫാ. ജോസ് ഭരണികുളങ്ങര അറിയിച്ചു.