Jesus saith unto him, I am the way, the truth, and the light: no man cometh unto the father, but by me. (John 14:6)

സീറോ മലബാര്‍ സഭയ്ക്ക് കാനഡായില്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റ് ഫാ. ജോസ് കല്ലുവേലില്‍ പ്രഥമ എക്‌സാര്‍ക്ക്

സീറോ മലബാര്‍ സഭയ്ക്ക് കാനഡായില്‍ അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റ് ഫാ. ജോസ് കല്ലുവേലില്‍ പ്രഥമ എക്‌സാര്‍ക്ക്

കാനഡായിലെ സീറോമലബാര്‍ വിശ്വാസികള്‍ക്കു വേി ടൊറോന്റോയിലെ മിസ്സിസൗഗാ ആസ്ഥാന മാക്കി ഒരു അപ്പസ്റ്റോലിക് എക്‌സാര്‍ക്കേറ്റ് സ്ഥാപിച്ചുകൊും ആദ്യത്തെ എക്‌സാര്‍ക്കായി പാലക്കാട് രൂപതാ വൈദികനായ ഫാ. ജോസ് കല്ലുവേലിയെ നിയമിച്ചുകൊും പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ ഉത്തരവായി. ഇദ്ദേഹത്തിന് തബാല്‍ത്താ രൂപതയുടെ സ്ഥാനിക മെത്രാന്‍ പദവിയുമുായിരിക്കും. ഇതു സംബന്ധമായി മാര്‍പാപ്പായുടെ പ്രഖ്യാപനം ഇന്ന് 2015 ആഗസ്റ്റ് 6 വ്യാഴാഴ്ച റോമന്‍ സമയം ഉച്ചയ്ക്ക് 12 മണിക്ക് വത്തിക്കാനിലും ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30ന് കാക്കനാട് സീറോമലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌ക്കോപ്പല്‍ കൂരിയായിലും അതിനു തുല്യമായ സമയത്ത് കാനഡായിലും പ്രസിദ്ധപ്പെടുത്തി. കാക്കനാട് മൗ് സെന്റ് തോമസില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും കാനഡായില്‍ അപ്പസ്റ്റോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്തുമാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്.

1955 നവംബര്‍ 15-ന് പാലാ രൂപതയില്‍ കുറവിലങ്ങാട് അടുത്തുള്ള തോട്ടുവായിലാണ് ഫാ. ജോസ് കല്ലുവേലിയുടെ ജനനം. പാലക്കാട് രൂപതയിലെ ജെല്ലിപ്പാറ സെന്റ് പീറ്റര്‍ ഇടവകയിലാണ് ഇപ്പോള്‍ ഇദ്ദേഹത്തിന്റെ കുടുംബം താമസിക്കുന്നത്.

തൃശൂര്‍ സെന്റ് മേരീസ് മൈനര്‍ സെമിനാരിയിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയിലുമായി വൈദികപരിശീലനം പൂര്‍ത്തിയാക്കിയ ഫാ. കല്ലുവേലില്‍ പാലക്കാട് രൂപതയ്ക്കുവേി 1984 ഡിസംബര്‍ 18-ന് പൗരോഹിത്യം സ്വീകരിച്ചു. ഈ രൂപതയിലെ അഗളി, കുറുവംപടി, പുലിയറ, പന്തളംപാടം, ഒലവക്കോട്, ധോണി, ഒറ്റപ്പാലം, കോട്ടായി, കല്ലേക്കാട്, പാലക്കാട് കത്തീഡ്രല്‍, കൊടുന്തിരപ്പുള്ളി, കാഞ്ഞിരപ്പുഴ, മെഴുകുംപാറ എന്നീ ഇടവകളിലും, അഗളി, താവളം എന്നീ ബോയിസ് ഹോമുകളിലും ശുശ്രൂഷ ചെയ്തിട്ടുള്ള നിയുക്ത എക്‌സാര്‍ക്ക് രൂപതാ പാസ്റ്ററല്‍ സെന്ററിന്റെയും വിശ്വാസപരിശീലനകേന്ദ്രത്തിന്റെയും കെ.സി.എസ്.എല്‍ സംഘടനയുടെയും ഡയറക്ടറായും സേവനമനുഷ്ഠിച്ചിട്ടു്. കൂടാതെ രൂപതാ എപ്പാര്‍ക്കിയല്‍ കണ്‍സട്ടറുമായിരുന്നു. റോമിലെ സലേഷ്യന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കാറ്റക്കേസിസില്‍ ഗവേഷണപഠനം നടത്തി ഡോക്ടറേറ്റ് നേടി. നിലവില്‍ കഴിഞ്ഞ രു വര്‍ഷമായി ടൊറോന്റോയിലെ പ്രവാസികളായ സീറോമലബാര്‍ വിശ്വാസികളുടെ അജപാലന ശുശ്രൂഷ നിര്‍വഹിച്ചുവരുമ്പോഴാണ് പുതിയ നിയമനം ലഭിച്ചിരിക്കുന്നത്.

കാനഡായില്‍ ഔദ്യേഗികരേഖകളനുസരിച്ച് 35000 സീറോമലബാര്‍ വിശ്വാസികളു്. വിവിധ രൂപതകളില്‍ നിന്നും സന്യാസസമൂഹങ്ങളില്‍ നിന്നുമായി ധാരാളം വൈദികര്‍ കാനഡായിലെ വിവിധ ഇടവകകളിലും മിഷന്‍ കേന്ദ്രങ്ങളിലും ശുശ്രൂഷ ചെയ്യുന്നു.

രൂപതയായി സ്ഥാപിക്കപ്പെടാത്തതും എന്നാല്‍ രൂപതയോട് ഏതാ് സമാനവുമായ ഒരു സഭാഭരണസംവിധാനമാണ് എക്‌സാര്‍ക്കി. വിശ്വാസികളുടെയും ഇടവകകളുടെയും എണ്ണക്കുറവും, മറ്റു സംവിധാനങ്ങളുടെ അപര്യാപ്തതകളും മൂലമാണ് എക്‌സാര്‍ക്കികള്‍ സ്ഥാപിക്കപ്പെടുന്നത്. സംവിധാനങ്ങള്‍ ക്രമീകൃതമായി കഴിയുമ്പോള്‍ രൂപതയായി ഉയര്‍ത്തപ്പെടാം. സീറോമലബാര്‍ സഭയ്ക്ക് ഇന്ത്യയില്‍ കേരളത്തിനു പുറത്ത് ഇപ്പോഴുള്ള പല രൂപതകളും പ്രാരംഭത്തില്‍ എക്‌സാര്‍ക്കികളായിരുന്നു. ഈ സഭയ്ക്ക് ഇന്‍ഡ്യയ്ക്കു വെളിയില്‍ ലഭിക്കുന്ന ആദ്യത്തെ എക്‌സാര്‍ക്കിയാണ് കാനഡായിലെ മിസ്സിസൗഗാ. പുതിയ എക്‌സാര്‍ക്കിയുടെ ഉദ്ഘാടനവും എക്‌സാര്‍ക്കിന്റെ അഭിഷേകവും സ്ഥാനാരോഹണവും സംബന്ധിച്ച തിയതി പിന്നീട് തീരുമാനിക്കും.

കാക്കനാട് ഫാ. ആന്റണി കൊള്ളന്നൂര്‍
06.08.2015 മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ചാന്‍സലര്‍