അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹംഗരിക്കുന്നവരെ ചിതറിച്ചു (Luke :1 :51 )

സീറോ മലബാർ സഭയുടെ നാലാമത് കുടുംബസംഗമം ജൂൺ 24 ശനിയാഴ്ച്ച.

സീറോ മലബാർ സഭയുടെ നാലാമത് കുടുംബസംഗമം ജൂൺ 24 ശനിയാഴ്ച്ച.

ഡബ്ലിൻ: പ്രവാസ ജീവിതത്തിന്റെ തിരക്കുകളിൽ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്ണ്ണക്കാഴ്ച്ചകളുമായി ഡബ്ലിന് സീറോ മലബാർ സമൂഹത്തിലെ എല്ലാ ഇടവകകളിൽ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങൾ പങ്കെടുക്കുന്ന നാലാമത് കുടുംബ സംഗമം ലൂക്കനിൽ നടത്തപ്പെടും.

ജൂണ് 24 ശനിയാഴ്ച്ച രാവിലെ 9 മണി മുതൽ ലൂക്കൻ വില്ലേജ് യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്. ഒൻപത് മാസ്സ് സെന്റെറുകളെ ഒരു കുടക്കീഴിൽ അണിനിരത്തി കുടുംബ സുഹൃത് ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും, നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലിൽ വിനോദത്തിനും വിജ്ഞാനത്തിനുമായുള്ള വിവിധ മത്സരങ്ങൾ മുതിര്‍ന്നവര്‍ക്കും, കുട്ടികള്‍ക്കും, ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

സീറോ മലബാര്‍ ചർച്ച് ചാപ്ളയിൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റെണി ചീരംവേലിൽMST, സോണൽ കൗൺസിൽ തുടങ്ങിയവരുടെ നേതൃത്വത്തിൽ കുടുംബ സംഗമത്തിന് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു.