ശക്ത്നായവന്‍ എനിക്ക് വലിയ കാരിയങ്ങള്‍ ചെയ്‌തിരിക്കുന്നു.(Luke : 1 : 49 )

സെൻറ് വിൻസെന്റ് മാസ്സ് സെന്ററിൽ കുട്ടികളുടെ കൂട്ടായിമക്കായി തിരുബാലസഖ്യം രൂപികരിച്ചു

സെൻറ് വിൻസെന്റ് മാസ്സ് സെന്ററിൽ കുട്ടികളുടെ കൂട്ടായിമക്കായി   തിരുബാലസഖ്യം രൂപികരിച്ചു

ഡബ്ലിൻ സീറോ മലബാർ സെൻറ് വിൻസെന്റ് മാസ്സ് സെന്ററിൽ കുട്ടികൾക്കായുള്ള തിരുബാലസഖ്യം (Holy Childhood) ഭക്ത സംഘടന രൂപികരിച്ചു. മതബോധനത്തിന് വിധേയപെടുന്ന 1 മുതൽ 6 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന കുട്ടികൾക്കായാണ് ഈ ഭക്ത സംഘടന രൂപികരിച്ചിരിക്കുന്നത്.

ഫാ. മനോജ്‌ പൊൻകാട്ടിൽ രക്ഷാധികാരിയും ജിൻസി ജിജി, മിനി ജോസഫ്‌ എന്നിവർ അനിമേറ്റർമാരും, ജോസ് മാസ്റ്റർ, ജോയ് മാസ്റ്റർ എന്നിവർ സംഘടനയുടെ ഉപദേശകരും ആയിരിക്കും.

എല്ലാ ആദ്യഞായറാഴ്ചകളിലും രാവിലെ 10 മുതൽ 12 വരെ ഓട്ട്ലാൻറ് സ്കൂൾ ഓഡിറ്റോറിയത്തിൽ തിരുബാലസഖ്യം കൂട്ടായിമയും കുട്ടികളെ വിവിധ വിഭാഗങ്ങളാക്കി മൂല്യ ബോധന ക്ലാസ്സുകളും മലയാള ഭാഷ ബോധനവും നടത്തപെടും. അതിനെത്തുടർന്ന് 12 മണിക്ക് ദിവ്യബലിയർപ്പണവും ഉണ്ടായിരിക്കും.

ഡിസംബർ മാസത്തിലെ ആദ്യവാരം സ്കൂൾ ഹാൾ ലഭ്യമല്ലാത്തതിനാൽ ഡിസംബറിലെ തിരുബാലസഖ്യം കൂട്ടായിമയും ഡിസംബർ രണ്ടാം ഞായറാഴ്ച ആയിരിക്കും.