But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

അയര്‍ലന്‍ഡില്‍ സീറോ മലബാര്‍ ഡബ്ളിന്‍ ഇടവകയുടെ നേതൃത്വത്തില്‍ “മരണാനന്തര സഹായ നിധി”

അയര്‍ലന്‍ഡില്‍ സീറോ മലബാര്‍ ഡബ്ളിന്‍ ഇടവകയുടെ നേതൃത്വത്തില്‍ "മരണാനന്തര സഹായ നിധി''

അയര്‍ലന്‍ഡില്‍ ; ആകസ്മിക മരണം സംഭവിക്കുന്ന മലയാളികളായവര്‍ക്കും, അവരുടെ ബന്ധുക്കള്‍ക്കും സ്വാന്തന ഹസ്തവുമായി ഢബ്ളിനിലെ സീറോ മലബാര്‍ ഇടവക സമൂഹം മുന്നാട്ടു വന്നിരിക്കുന്നു.

ഉപജീവനത്തിനും, പഠനങ്ങള്‍ക്കുമായി ഭാരതത്തില്‍ നിന്ന്നുമുള്ള വര്‍ദ്ധിക കുടിയേറ്റങ്ങള്‍ക്കനുസൃുതമായി അവിചാരിത മരണങ്ങളും നമ്മുടെ സഹോദരരില്‍ സംഭവിയ്ക്കുന്നതു, ഇങ്ങനെ ചിന്തിക്കുവാന്‍ ഇടവകാംഗങ്ങളെ പ്രേരിതരാക്കി. ഏതെങ്കിലും വ്യക്തിയ്ക്കു പെട്ടെന്നണ്‍ടാവുന്ന മരണങ്ങളില്‍ , അവര്‍ക്കു ആത്മീയവും, സാമ്പത്തികവുമായ സഹായങ്ങള്‍ ചെയ്തു കൊടുക്കുവാനായി, “മരണാനന്തര സഹായ സമിതി” എന്ന പേരില്‍ ഇടവക വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ കമ്മിറ്റി രൂപീകരിക്കുകയും, സാമ്പത്തിക സഹായ കാര്യങ്ങള്‍ക്കു വേണ്‍ടി ബാങ്ക് ഓഫ് അയര്‍ലന്‍ഡില്‍ അക്കൌണ്‍ടു തുടങ്ങുകയും ചെയ്തു.

സമിതി നിലവില്‍ വന്നതിനു ശേഷം ഇടവക ഏറ്റെടുത്ത അടിയന്തിര സഹായങ്ങളാണു, വാഹനാപകടത്തില്‍ മരണപ്പെട്ട ബീന ജേക്കബിന്റേയും, രോഗത്താല്‍ മരിച്ച ഡാനിയേല്‍ എന്ന പൈതലിന്റേയും മൃതദേഹം നാട്ടില്‍ എത്തിയ്ക്കുവാന്‍ വേണ്‍ട മുഴുവന്‍ സാമ്പത്തിക സഹായങ്ങളും ചെയ്തു കൊടുത്തത്. ഇതിനും പുറമെ മരിച്ച വ്യക്തിയുടെ വീടു സμര്‍ശിച്ച്, മറ്റു ബന്ധുമിത്രങ്ങളെ ആശ്വസിപ്പിക്കുവാനും, മതപരമായ ശുശ്രൂഷകള്‍ നടത്തുവാനും ഇടവക വൈദീകരുടെ നേതൃുത്വത്തില്‍ പ്രത്യേകം ശ്രദ്ധിയ്ക്കുന്നു.
“മരണാനന്തര സഹായ നിധി” യുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിയ്ക്കപ്പെടുന്നതു, എഴുതപ്പെട്ട ബൈലോയക്കനുസ്രുതമായാണ്. പ്രത്യേക അക്കൌണ്‍ടും, ഭരണ സമിതിയും ഇടവക വികാരിയച്ച.ാരുടെ അദ്ധ്യക്ഷതയില്‍ പ്രവര്‍ത്തിയ്ക്കുന്നു.

ഈ കാരുണ്യപ്രവര്‍ത്തിയില്‍ ഭാഗഭാക്കുകാരാകുവാന്‍ സ.നസ്സുള്ളവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഈ അക്കൌണ്‍ടില്‍ സംഭാവനകള്‍ നിക്ഷേപിയ്ക്കാമെന്നു ഇടവക വികാരിയച്ചമരായ റവ.ഫാ. മാത്യു അറയ്ക്കപ്പറബില്‍ , റവ.ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിക്കുന്നു. അത്യാവശ്യ ഘട്ടങ്ങളില്‍ വൈദീകരെ നേരില്‍ ബന്ധപ്പെടാമെന്നു തുടര്‍ന്നറിയിക്കുന്നു.

അക്കൌണ്‍ടു നഃമ്പര്‍ – 96 59 21 85
പേര്: Syro Malabar Maranasahaya Nidhi
സോര്‍ട്ട് കോഡ് – 90 00 17
ബാങ്ക് ഓഫ് അയര്‍ലന്‍ഡ്.

മരണാനന്തര സഹായ നിധി Read in PDF format