കര്‍ത്താവിന്‍റെ കരം അവനോടുകൂടെഉണ്ടായിരുന്നു.(Luke : 1 : 66 )

ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു:ഡബ്ലിൻ”കരുണയുടെ ധ്യാനം 2016″ന്റെഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു:ഡബ്ലിൻ"കരുണയുടെ ധ്യാനം 2016"ന്റെഒരുക്കങ്ങൾ പുരോഗമിക്കുന്നു

ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയുടെആഭിമുഖ്യത്തിൽ പ്രശസ്ത ധ്യാനഗുരുവും, മൗനം,ദൈവം പെയ്തിറങ്ങുന്നു,പ്രകാശത്തിന്റെ നിഴൽഎന്നീ കൃതികളുടെ രചയിതാവും,കൊല്ലം സാൻപിയോ കപ്പൂച്ചിൻ ധ്യാന കേന്ദ്രത്തിന്റെഡയറക്ടറുമായ ഫാ.ഡാനി കപ്പൂച്ചിൻ അച്ചൻനയിക്കുന്ന കരുണയുടെ ധ്യാനം ബ്ലാഞ്ചാർഡ്സ്ടൌണ്‍, ക്ലോണി, ഫിബ്ബിൾസ്ടൌണ്‍കമ്മ്യൂണിറ്റി സെന്റെറിൽ 2016 ഒക്ടോബർ 29,30,31(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.

“കരുണയുടെ ധ്യാന”ത്തിന്റേയും നവംബർ1(ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെൻഷന്റെയും ഒരുക്കങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു.

“കരുണയുടെ ധ്യാന”ത്തിന്റെ ഉത്ഘാടന കർമ്മം 29 ശനിയാഴ്ച രാവിലെ 10 മണിക്ക് His Excellency The Most Rev Charles John Brown (Apostolic Nuncio to Ireland)തിരി തെളിയിച്ചു നിർവഹിക്കുന്നതാണ്‌. സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ-ഓർഡിനേറ്ററായ മോണ്‍.ആന്റണി പെരുമായൻ തദവസരത്തിൽ സന്നിഹിതനായിരിക്കും.

എല്ലാ ദിവസവും രാവിലെ 9.00 മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ.

8 വയസു മുതൽ 12 വയസു വരെയുള്ള കുട്ടികളുടെ ധ്യാനം LITTLE PACE CHURCH , CLONEE യിൽ വച്ചാണ് നടത്തപ്പെടുന്നത്. Phibblestown ൽ നിന്നും little pace church ലേക്ക് പ്രത്യേക ബസ് സൗകര്യം ഉണ്ടായിരിക്കും .മുതിർന്ന കുട്ടികളുടെ ധ്യാനം Phibblestown ലെ തന്നെ മറ്റു ഹാളുകളിൽ നടത്തപ്പെടുന്നതാണ്.അയർലണ്ടിലെ ജീസ്സസ്‌ യൂത്തിന്റെ നേതൃത്വത്തിലാണ് കുട്ടികളുടെ ധ്യാനംനടത്തപ്പെടുന്നത്.

ധ്യാനത്തിന്റെ സുഗമമായ നടത്തിപ്പിനായി സഭയുടെ വെബ്സൈറ്റായ www.syromalabar.ie -ൽ online registration സൗകര്യം ലഭ്യമാണ്. 2 മിനുട്ടിൽ താഴെ സമയം കൊണ്ട് ഒരു കുടുംബത്തിന്റെ ഓൺലൈൻ റെജിസ്ട്രേഷൻനടത്താവുന്നതാണ്. ഓൺലൈൻ റെജിസ്ട്രേഷൻനടത്തിയവർക്ക് ഒരു റഫറൻസ് നമ്പർ ഇ-മെയിലിൽഅപ്പോൾത്തന്നെ ലഭിക്കും ഈ നമ്പർ ഉള്ളവർക്ക് ധ്യാന സ്ഥലത്തു രജിസ്ട്രേഷന്റെ തിരക്ക് ഒഴിവാക്കാവുന്നതാണ്.

ധ്യാനപരിപാടികൾ വിവിധ പ്രായപരിധിയിലുള്ളവർക്കായി തരംതിരിച്ചിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾനടത്തേണ്ടതിനായി,പങ്കെടുക്കുന്നവർ എത്രയുംവേഗം register ചെയ്യേണ്ടതാണെന്ന് സിറോമലബാര്‍സഭയുടെ ഡബ്ലിന്‍ചാപ്ലൈന്‌സ് ഫാ.ജോസ് ഭരണികുളങ്ങര, ഫാ. ആന്റണിചീരംവേലിൽ , ബിനു ആന്റണി (Retreat Program Co-ordinator)എന്നിവര്‍അറിയിച്ചു.

NB:-ധ്യാന ദിവസങ്ങളിൽ കുംബസാരിക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

retreatoct2016

വാർത്ത : കിസ്സാൻതോമസ് P R O