ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ ഇന്ന് മാര്‍ച്ച് 7 നു ആദ്യവെള്ളി ആചരണവും കുരിശിന്റെ വഴിയും


നോമ്പ് കാലത്തെ ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ ഈ മാസത്തെ അദ്യവെള്ളി ശുശ്രുഷകള്‍ ഇന്ന് മാര്‍ച്ച് 7 നു താല സെന്റ് മാര്‍ട്ടിന്‍ ഡി പൊരെസ് ദേവാലയത്തില്‍ വൈകുന്നേരം 5 മുതല്‍ 8 വരെ ആചരിക്കപെടുന്നു. കുരിശിന്റെ വഴിയും, ആരാധനയും,ദിവ്യബലി അര്‍പ്പണവും തുടര്‍ന്ന് നൊവേനയും ഉണ്ടായിരിക്കും. കുമ്പസാരത്തിന് സൗകര്യവും ഉണ്ടായിരിക്കും. മാസാദ്യ വെള്ളി ആചരണത്തിലേക്ക് വിശ്വാസികള്‍ ഏവരെയും സ്വാഗതം ചെയ്യുന്നതായി ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലൈന്‍സ് അറിയിച്ചു.