കര്‍ത്താവ് അവളോട്‌ വലിയ കാരുന്ന്യം കാണിച്ചിരിക്കുന്നു എന്ന് കേട്ട അയല്‍ക്കാരും ബന്ധുക്കളും അവളോടൊത്ത് സന്തോഷിച്ചു.(Luke :1 :58 )

ഡബ്ലിൻ സീറോ മലബാർ സഭയിലെ വചന പ്രഘോഷണ ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു. പെസഹാ സ്മരണയിൽ വിശ്വാസികൾ

ഡബ്ലിൻ സീറോ മലബാർ സഭയിലെ വചന പ്രഘോഷണ  ശുശ്രൂഷയ്ക്ക് തുടക്കം കുറിച്ചു.  പെസഹാ സ്മരണയിൽ വിശ്വാസികൾ

ഡബ്ലിന്‍:സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ ബ്ലാഞ്ചാര്‍ഡ് സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെടുന്ന വചന പ്രഘോഷണ ശുശ്രുഷ സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഉദ്ഘടാനം ചെയ്തു. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന ധ്യാനത്തിന് സീറോ മലബാര്‍ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത്, ഫാ. ബിനോജ് മുളവരിക്കൽ (Youth Coordinator, Apostolic Visitation, Europe), ഫാ. ബിജു മുട്ടത്തുകുന്നേൽ(Assistant to the procurator, Syro Malabar Procura Rome) എന്നിവർ ആണ് നേതൃത്വം നല്കുന്നത്. പെസഹായുടെ ശുശ്രൂഷകളിലും നോമ്പുകാല ധ്യാനത്തിലും ആയിരത്തിലധികം പേര്‍ പങ്കെടുത്തു.

ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തിന്റെയും വിശുദ്ധ കുര്‍ബാന സ്ഥാപിച്ചതിന്റെയും സ്മരണ പുതുക്കി ഡബ്ലിനിലെ സീറോ മലബാർ സഭ പെസഹാ ആചരിച്ചു.ശിഷ്യന്മാരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ മാതൃകയായ രക്ഷകന്റെ സ്മൃതിയില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.

പെസഹായുടെ തിരുക്കര്‍മ്മങ്ങള്‍ക്കും വിശുദ്ധ കുര്‍ബാനയ്ക്കും ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിനോജ് മുളവരിക്കൽ , ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു.

ദുഃഖവെള്ളി, ദുഃഖശനി ദിവസങ്ങളിലെ ധ്യാനവും വലിയ ആഴ്ച ശുശ്രുഷകളും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൻ ചക്കാലക്കൽ 087 130 0309, സാജു മേല്പറമ്പിൽ 089 960 0948, സാലി ടോമി 087 262 8706, തോമസ് ആന്റണി 086 123 4278