തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു

ബിഷപ്  സ്റ്റീഫെന്‍ ചിറപ്പണത്  ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു

സീറോ മലബാര്‍ സഭാ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്ററാ യി പരി. പിതാവ് മാര്‍ ഫ്രാന്‍സീസ് മര്‍പ്പാപ്പ നിയമിച്ച ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് ഡബ്ലിനിലെ വിവിധ മാസ്സ് സെന്ററുകൾ സന്ദർശിക്കുന്നു. യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേഷൻ കോഓർഡിനേറ്ററും സീറോ മലബാർ സഭ റോം വികാരിയുമായ ഫാ. ചെറിയാൻ വാരികാട്ടും ബിഷപ്പിനെ അനുഗമിക്കുന്നു. 2016 നവംബര്‍ ഒന്നാം തിയതി റോമില്‍ വച്ച് യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്ററാ യി നിയമിതനായ ബിഷപ്പ് വിവിധ മാസ്സ് സെന്ററുകളിലെ വിശ്വാസികളെയും കമ്മറ്റി അംഗങ്ങളെയും വേദപാഠ അദ്ധ്യാപകരെയും മറ്റു ഭക്തസംഘടന ഭാരവാഹികളെയും നേരിൽകാണുന്നതിന് വേണ്ടിയാണ് അയർലണ്ട് സന്ദർശിക്കുന്നത്.

ഡബ്ലിനിലെ വിവിധ സന്ദര്ശന സമയങ്ങൾ

13 ശനിയാഴ്ച്ച രാവിലെ 10:30 മണിക്ക് താല
13 ശനിയാഴ്ച്ച വൈകിട്ട് 3.00 മണിക്ക് സെന്റ് ജോസഫ് (ബ്ലാക്‌റോക്ക്)
14 ഞായറാഴ്ച്ച ഉച്ചയ്ക്ക് 1.30 മണിക്ക് ബ്ലാഞ്ചാർഡ്‌സ്‌ടൗൺ
14 ഞായറാഴ്ച്ചവൈകിട്ട് 5.00 മണിക്ക് ലൂക്കൻ

ബിഷപ്പിന്റെ മുഖ്യ കാർമ്മികത്വത്തിൽ പരിശുദ്ധ കുർബാന അർപ്പിക്കുകയും പരിശുദ്ധ കുർബാന മധ്യേ ബിഷപ്പ് സന്ദേശം നൽകുകയും ചെയ്യും.
പരിശുദ്ധ കുർബാനയിൽ പങ്കുചേർന്ന് അനുഗ്രഹം പ്രാപിക്കുവാനും, പിതാവിനെ നേരിൽ കാണുന്നതിനുമായി എല്ലാ വിശ്വാസികളെയും സുഹൃത്തുക്കളേയും ക്ഷണിക്കുന്നതായി സീറോ മലബാർ സഭ ചാപ്ലയിൻസ്‌ ഫാ .ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറ്ണി ചീരംവേലിൽMST എന്നിവർ അറിയിച്ചു.