Blessed are the meek for they shall inherit the earth. (Matthew 5:5)

പ്രളയ ബാധിതർക്കുള്ള സ്വാദനവുമായി റെക്സ് ബാൻഡ് മ്യൂസിക് കൺസേർട്ട് ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച

പ്രളയ ബാധിതർക്കുള്ള സ്വാദനവുമായി റെക്സ് ബാൻഡ് മ്യൂസിക് കൺസേർട്ട് ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച

ഡബ്ലിൻ: റെക്സ് ബാൻഡ് ഷോയിലൂടെ സമാഹരിക്കുന്ന തുക കേരളത്തിലെ പ്രളയ ദുരിതാശ്വാസത്തിനായി നീക്കിവയ്ക്കും.

വേൾഡ് മീറ്റിംഗ് ഓഫ് ഫാമിലീസിനോടനുബന്ധിച് നടക്കുന്ന പ്രധാന പരിപാടികളുടെ ഭാഗമാകുവാൻ റെക്സ് ബാൻഡ് ടീം എത്തി ചേര്‍ന്നു.

ഡബ്ലിൻ സീറോ മലബാർ സഭ വേൾഡ് മീറ്റിംഗ് ഓഫ് ഫാമിലീസിൽ ശ്രദ്ധേയമാകുന്നത് റെക്സ് ബാൻഡിനൊപ്പമാണ്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോൾ അരീനയിൽ വച്ച് നടക്കുന്ന റെക്സ് ബാൻഡ് സ്പിരിച്ചൽ മ്യൂസിക്കൽ ഈവിനിംഗ് അണിയിച്ചൊരുക്കുന്നത് ഡബ്ലിൻ സീറോ മലബാർ സഭ ആണ്.

ഡബ്ലിൻ അതിരൂപതയുടെ പ്രതേക ക്ഷണപ്രകാരമാണ് റെക്സ് ബാൻഡ് അയർലണ്ടിൽ എത്തിയിരിക്കുന്നത്. ലോക കുടുംബ സംഗമത്തിനായി ഏഷ്യയിൽ നിന്ന് ക്ഷണിക്കപ്പെട്ടിരിക്കുന്ന ഏക ബാന്ഡാണ് റെക്സ് ബാൻഡ്.

24 വെള്ളിയാഴ്ച്ച നടക്കുന്ന റെക്സ് ബാൻഡ് ആത്മീയ സംഗീത നിശയിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കുമായി ഡബ്ലിൻ സീറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്റര് ഭാരവാഹികളുമായി ബന്ധപെടുക
ഡബ്ലിൻ: ഡബ്ലിൻ സീറോ മലബാർ സഭയിലും ലോക കുടുബ സംഗമത്തിന്റെ ആഘോഷങ്ങൾ Joy of Love Concert ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച നടത്തപ്പെടും. പൊന്തിഫിക്കല്‍ അംഗീകാരം ലഭിച്ചിട്ടുള്ള “ജീസസ് യൂത്ത്” അല്‍മായ പ്രസ്ഥാനത്തിന്റെ നേതൃത്വത്തിലുള്ള റെക്‌സ് ബാൻഡിനൊപ്പമാണ് ആഘോഷിക്കുന്നത്. ആഗസ്റ്റ് 24 വെള്ളിയാഴ്ച്ച വൈകിട്ട് 6 മണി മുതൽ രാത്രി 8.30 വരെ താല ബാസ്‌കറ്റ് ബോൾ അരീനയിൽ വച്ചാണ് റെക്സ് ബാൻഡ് കൺസെർട്. ആധ്യാത്മിക ചൈതന്യവും ത്രസിപ്പിക്കുന്ന സംഗീതവും ഉൾപ്പെടുന്ന ബാന്‍ഡില്‍ ഗായകരും,നര്‍ത്തകരും ഉപകരണ സംഗീതജ്ഞരുമായി കേരളത്തിലെ അറിയപ്പെടുന്ന പതിനഞ്ചോളം കലാകാരൻമാർ അണിനിരക്കും. സ്‌നേഹ സങ്കീര്‍ത്തനം പോലെ ഉയരുന്ന പ്രാര്‍ഥനാ മന്ത്രങ്ങളും സ്തുതി ഗീതങ്ങളും ആത്മാവിനെ സ്പര്‍ശിക്കുന്ന മനോഹര വേളയാകും ഡബ്ലിനിലെ റെക്‌സ് ബാന്‍ഡ് ഷോ. ഈ ആഘോഷ പരിപാടികളിലേക്ക് ഏവരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും പ്രവേശന പാസ്സുകൾക്കുമായി ഡബ്ലിൻ സീറോ മലബാർ സഭയിലെ വിവിധ മാസ്സ് സെന്റര് ഭാരവാഹികളുമായി ബന്ധപെടുക