ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ലോക രക്ഷകൻറെ ജീവത്യാഗത്തിന്റെ സ്മരണ പുതുക്കി ഡബ്ലിൻ സീറോ മലബാർ സഭ, വചന പ്രഘോഷണ ശുശ്രൂഷ ഇന്ന് (ശനി) സമാപിക്കും

ലോക രക്ഷകൻറെ ജീവത്യാഗത്തിന്റെ  സ്മരണ പുതുക്കി ഡബ്ലിൻ സീറോ മലബാർ സഭ, വചന പ്രഘോഷണ  ശുശ്രൂഷ ഇന്ന്  (ശനി) സമാപിക്കും

ഡബ്ലിൻ – മാനവവംശത്തിന്റെ പാപമോചനത്തിനായി കുരിശുമരണം വരിച്ച യേശുവിന്റെ മഹാത്യാഗത്തിന്റെ ഓര്‍മകള്‍ പുതുക്കി ഡബ്ലിൻ സീറോ മലബാർ സഭ ദുഃഖവെള്ളി ആചരിച്ചു . ഉപവാസത്തിന്റെയും പ്രാര്‍ത്ഥനയുടെയും ദിനമായ ഇന്ന് യേശുക്രിസ്തുവിന്റെ പീഡാനുഭവ ചരിത്രവും കുരിശിന്റെ വഴിയും നടത്തപ്പെട്ടു. ബിഷപ് സ്റ്റീഫെന്‍ ചിറപ്പണത് മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ബിനോജ് മുളവരിക്കൽ , ഫാ. ബിനോജ് മുളവരിക്കൽ, ഫാ. ബിജു മുട്ടത്തുകുന്നേൽ, ഫാ. ജോസ് ഭരണിക്കുളങ്ങര, ഫാ. ആൻറണി ചീരംവേലിൽ MST, ഫാ. ക്ലമന്റ് പാടത്തിപ്പറമ്പിൽ, ഫാ. ജോസഫ് വെള്ളനാൽ, ഫാ.ക്രൈസ്റ്റ് ആനന്ദ്, ഫാ. ബോബിറ്റ്, ഫാ. പ്രിൻസ്, ഫാ. വിൻസെന്റ്, ഫാ. സുരേഷ് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ നടത്തപ്പെട്ട വചന പ്രഘോഷണ ശുശ്രുഷയിലും പീഡാനുഭവത്തിന്‍റെ അനുസ്മരണത്തിലും നൂറുകണിക്കിന് വിശ്വാസികളാണ് എത്തിച്ചേർന്നത്. ദുഃഖശനി ദിവസത്തെ ധ്യാനവും ശുശ്രുഷകളും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിലേക്കും ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് അറിയിച്ചു