അവിടുന്ന് തന്റെ ഭുജം കൊണ്ട് ശക്തി പ്രകടിപ്പിച്ചു. ഹൃദയവിചാരത്തില്‍ അഹംഗരിക്കുന്നവരെ ചിതറിച്ചു (Luke :1 :51 )

സിറോ മലബാര്‍ സഭ ലൂക്കന്‍ സമൂഹത്തിന്റെ തിരുനാള്‍ ആഘോഷിച്ചു


ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയം കേന്ദ്രികരിച്ചുള്ള 180 കുടുംബങ്ങള്‍ തങ്ങളുടെ കൂട്ടായിമയുടെ വാര്‍ഷികം, മതബോധന വാര്‍ഷികം, പരിശുദ്ധ അമ്മയുടെ തിരുനാള്‍, വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ എന്നിവ സംയുക്തമായി 2013 സെപ്റ്റംബര്‍ 1 ന്  ആഘോഷിച്ചു.

അന്നേ ദിവസം 2. 30 ന് പ്രസുദേന്തി വാഴ്ചയോടെ തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിച്ചു. ഫാ. ജോസ് ഭരണികുളങ്ങര വി. കുര്‍ബാന, പ്രദക്ഷിണം, ലദീഞ്ഞ്, അടിമ വെക്കല്‍, എന്നിവയ്ക്ക് നേതൃത്വം നല്കി. ഫാ. ജോര്‍ജ് തിരുനാള്‍ സന്ദേശം നല്കി.

20 കുഞ്ഞുങ്ങള്‍ അരിയില്‍ ജീസസ് എന്ന് കുറിച്ച് അക്ഷരലോകത്തിലേക്ക് പ്രവേശിച്ചു. 6 മണി മുതല്‍ 10 മണി വരെ സെന്റ് ലോറെന്‍സ് ബോയ്‌സ് നാഷണല്‍ സ്‌കൂള്‍ ഹാളില്‍ വച്ച് നടതപെട്ട കലാപരിപാടികളിലും സ്‌നേഹവിരുന്നിലും കൂട്ടയിമയുടെ ഐക്യം പ്രകടിപ്പിച്ചുകൊണ്ട് അംഗങ്ങള്‍ എല്ലാവരും പങ്കുചേര്‍ന്നു. ജിമ്മി കോര്‍ഡിനേറ്റര്‍ ആയി രൂപികരിച്ച കമ്മിറ്റിയില്‍, കമ്മിറ്റി അംഗങ്ങളോടൊപ്പം കൂട്ടായിമയിലെ എല്ലാ അംഗങ്ങളും ഒന്ന് ചേര്‍ന്ന് പ്രവര്‍ത്തിച്ചതാണ് നമ്മുടെ വിജയത്തിന്  നിദാനം. എല്ലാവര്‍ക്കും സിറോ മലബാര്‍ ചാപ്ലൈന്‍സ് നന്ദി അറിയിക്കുന്നു.