For all have sinned and come short of the glory of God (Romans 3:23)

സീറോ മലബാർ സഭ ബൈബിൾ കലോത്സവം നാളെ ബ്യൂമോണ്ട് ആർട്ടൈൻ ഹാളിൽ. ഒരുക്കങ്ങൾ പൂർത്തിയായി.

സീറോ മലബാർ സഭ ബൈബിൾ കലോത്സവം നാളെ ബ്യൂമോണ്ട് ആർട്ടൈൻ ഹാളിൽ. ഒരുക്കങ്ങൾ പൂർത്തിയായി.

ഡബ്ലിന്‍: ഒക്ടോബർ 1 ഞായറാഴ്ച്ച ബ്യൂമോണ്ട് ആർട്ടൈൻ ഹാളിൽ വച്ച് വെച്ചു നടത്തപ്പെടുന്ന ഡബ്ലിൻ സീറോ മലബാർ സഭയുടെ അഞ്ചാമത് ബൈബിൾ കലോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ഉച്ചക്ക് 1.30 ന് ഹാളിനു സമീപമുള്ള സെൻറ് ജോൺ വിയാനി പള്ളിയിൽ വച്ച് നടക്കുന്ന വിശുദ്ധ കുർബാനയോടെ ആഘോഷങ്ങൾക്ക്‌ തുടക്കം കുറിക്കും തുടർന്ന് 2.30ന് ആർട്ടൈൻ ഹാളിൽ വച്ച് ഡബ്ലിൻ അതിരൂപത വികാരി ജനറൽ മോൺസിങ്ങോർ പോൾ കല്ലൻ പൊതുയോഗം ഉദ്‌ഘാടനം ചെയ്യും. സീറോ മലബാർ സഭ അയര്ലണ്ട് കോ ഓർഡിനേറ്റർ മോൺസിങ്ങോർ ആന്റണി പെരുമായൻ അധ്യക്ഷത വഹിക്കും. ബൈബിൾ കലോത്സവത്തിനോടനുബന്ധിച്ചു വിശുദ്ധ കുർബാന ഉള്ളതുകൊണ്ട് ബ്രേ, സ്‌വേർഡ്സ്, സെന്റ്‌ ജോസഫ് (ബ്ലാക്‌റോക്ക്), ലൂക്കൻ എന്നീ മാസ്സ് സെന്ററുകളിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കുന്നതല്ല എന്ന് ചാപ്ലൈൻസ് അറിയിച്ചു.

സീറോ മലബാർ സഭയുടെ ഡബ്ലിനിലെ വിശ്വാസ പരിശീലന വിഭാഗം നടത്തിയ വേദപാഠ സ്കോളർഷിപ് പരീക്ഷയുടെയും ബൈബിൾ ക്വിസ് മൽസരങ്ങളുടെയും ഫലം പ്രഖ്യാപിച്ചു. അഞ്ചു മുതൽ പത്തു വരെയുള്ള ക്ലാസ്സുകളിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി സ്കോളര്ഷിപ്പിനും സമ്മാനത്തിനും അർഹരായവരെയും ബൈബിൾ ക്വിസ് മത്സരങ്ങളിൽ ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ വിഭാഗങ്ങളിൽ ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങൾ ലഭിച്ചവരെയും ലീവിങ് സെർട്, ജൂനിയർ സെർട് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെയും ഒക്ടോബർ 1 ന് ബ്യൂമൌണ്ട് ആർട്ടെയിൻ ഹാളിൽ നടക്കുന്ന ബൈബിൾ കലോത്സവ വേദിയിൽ വച്ച് ആദരിക്കുന്നു. പരീക്ഷയിലും മത്സരങ്ങളിലും പങ്കെടുത്ത എല്ലാകുട്ടികൾക്കും നന്ദി പറയുകയും സമ്മാനാർഹരായവർക്ക് അഭിനന്ദനങ്ങൾ അർപ്പിക്കുകയും ചെയ്യുന്നു. സമ്മാനാർഹരായവർ ഒക്ടോബർ 1 ഞാ യറാഴ്ച ഉച്ചക്ക് 2.30 ന് മുൻപായി ബൈബിൾ കലോത്സവ വേദിയിൽ സന്നിഹിതരാകണമെന്ന് ചാപ്ളൈയിൻസ് ഫാ.ആൻറണി ചീരംവേലിൽ ,ഫാ.ജോസ് ഭരണികുളങ്ങര എന്നിവർ അഭ്യർത്ഥിച്ചു.