Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

സെന്റ് വിന്‍സെന്റില്‍ തിരുനാള്‍


ഡബ്ലിന്‍ സിറോ മലബാര്‍ ചര്‍ച്ച്  സെന്റ് വിന്‍സെന്റ് കൂട്ടായിമ ഏപ്രില്‍ 21 ഞായറാഴ്ച വിശുദ്ധ  ഔസേപ്പുപിതാവിന്റെ  തിരുനാള്‍ ഭക്ത്യാദരപൂര്‍വം ഘോഷിക്കുന്നു. മെറിയോണ്‍ റോഡിലെ ഔര്‍ ലേഡി ക്വീന്‍ ഓഫ് പീസ് ദേവാലയത്തില്‍ 3 മണിക്ക്  പരിശുദ്ധ ദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ ആരംഭിക്കും. ഫാ. മനോജ് പൊന്‍കാട്ടില്‍, ഫാ. മാര്‍ട്ടിന്‍ പറോക്കാരന്‍, ഫാ. ജോസഫ് വെള്ളാനാല്‍ എന്നിവര്‍ ദിവ്യബലിയില്‍ കാര്‍മികത്വം വഹിക്കും. ദിവ്യബലിക്കും ലദീഞ്ഞിനും ശേഷം ദേവാലയം ചുറ്റി പ്രദക്ഷിണം ഉണ്ടായിരിക്കും. തിരുനാളിനോട് അനുബന്ധിച്ച് 6 മണി മുതല്‍ 9 മണി വരെ  സെന്റ്  മൈക്കിള്‍സ് കോളേജ് അസെംബ്ലി ഹാളില്‍ ബാലികാബാലന്മാര്‍  അവതരിപ്പിക്കുന്ന കലാവിരുന്നും സെന്റ് വിന്‍സെന്റ് കൂട്ടായ്മ ഓര്‍കെസ്ട്രയുടെ ഗാനമേളയും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. വിശുദ്ധ ഔസേപ്പുപിതാവിന്റെ മാധ്യസ്ഥം വഴി പ്രാര്‍ത്ഥിക്കുവാനും അനുഗ്രഹം പ്രാപിക്കുവാനും വിശ്വാസികള്‍ ഏവരെയും ക്ഷണിക്കുന്നു.