യുവതി ഗര്‍ഭം ധരിച്ച ഒരു പുത്രനെ പ്രസവിക്കും അവന്‍ ഇമ്മനുവേല്‍ എന്ന്വിളിക്കപെടും.(Isaiah: 7:14)

ഡബ്ലിന്‍ ബൈബിള്‍ കലോല്‍സവം

ഡബ്ലിന്‍   ബൈബിള്‍ കലോല്‍സവം

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ രണ്ടാമത് ബൈബിള്‍ കലോല്‌സ്വം 2014 സെപ്റ്റംബര്‍ 28 ഞായറാഴ്ച ഉച്ചക്ക് 1.30 മുതല്‍ 7.00 വരെ ആഘോഷിക്കുന്നതാണ്. ബൂമൗണ്ട് ആര്‌ട്ടൈ ന്‍ ഹാളില്‍ വച്ചാണ് പ്രോഗ്രാം അവതരിപ്പിക്കപെടുന്നത്.

ഡബ്ലിന്‍ സിറോ മലബാര്‍ സഭക്ക് ഡബ്ലിനില്‍ 9 സെന്റരുകളാനുള്ളത്, ഈ ഒന്‍പത് സെന്റെരുകളെയും ഉള്‍പെടുത്തികൊണ്ടുള്ള ബൈബിള്‍ കലാവിരുന്നാണ് ബൈബിള്‍ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സെന്റെരിനും 20 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ നല്കിയിരിക്കുന്നത്.100 കുടുംബങ്ങളില്‍ കൂടുതലുള്ള മാസ്സ് സെന്ററുകള്‍ക്ക് ആവശ്യമെങ്കില്‍ 30 മിനുറ്റ് വരെ ഉപയോഗിക്കാവുന്നതാണ്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വളര്ന്നുവ വരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്ട്ട്, ലീവിംഗ് സെര്ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ചവരെ തദവസരത്തില്‍ ആദരിക്കുന്നതാണ്. ലിവിങ്ങ് സെര്‍ട്ടില്‍ 500 അതിനുമുകളില്‍ പോയിന്റ്‌സ് ജൂനിയര്‍ സെര്‍ട് ഹയര്‍ ഗ്രയ്ഡില്‍ 8 അതിനു മുകളില്‍ എ നേടിയ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സെര്ട്ടി ഫിക്കറ്റിന്റെ കോപ്പി സീല്‍ ചെയ്ത കവറില്‍ പോസ്റ്റിലോ, കൈവശമായോ സിറോ മലബാര്‍ ചാപ്ലൈന്‌സ്‌നെ ഏല്പിക്കണമെന്ന് ഓര്മിോപ്പിക്കുന്നു. ബൈബിള്‍ ക്വിസ് 2013ല്‍ സമ്മാനാര്‍ഹരായവരെ അന്നേ ദിവസം ആദരിക്കുന്നതാണ്.

ബൈബിള്‍ കലോല്‍സവത്തിലും പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും സെപ്റ്റംബര്‍ 28 ന് ബുമൊണ്ട് ആര്‌ട്ടൈകന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്കാ്ട്ടില്‍ എന്നിവര്‍ അറിയിച്ചു.

Bible Kalolsavam