വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

‘BLAZE 2016’ ഓണ്‍ലൈന്‍ രജിസ്‌റ്റ്രേഷന്‍ പുരോഗമിക്കുന്നു.

'BLAZE 2016' ഓണ്‍ലൈന്‍ രജിസ്‌റ്റ്രേഷന്‍ പുരോഗമിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ യുവജന വിഭാഗമായ ”യൂത്ത് ഇഗ്ഗ്‌നൈറ്റിന്റെ” ആഭിമുഖ്യത്തില്‍ ഡിസംബര്‍ മാസം 27 , 28 , 29 തീയതികളില്‍ കേരളത്തിലെ പ്രശസ്തയായ ഫാമിലി/യൂത്ത് കൗണ്‍സിലര്‍ ശ്രീമതി ”ഗ്രേസ് ലാല്‍”നയിക്കുന്ന സെമിനാര്‍- ‘BLAZE-2016’- ന്റെ ഓണ്‍ലൈന്‍ രജിസ്‌റ്റ്രേഷനും ഒരുക്കങ്ങളും പുരോഗമിക്കുന്നു.

സെമിനാറില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ www.syromalabar.ie എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. സെമിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന നൂറു പേര്‍ക്ക് മാത്രമായി (ഓരോ സെന്ററിലും) പരിമിതപ്പെടുത്തിയിരിക്കുന്നു.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ 9 മസ്സ് സെന്ററുകളെ മൂന്നായി തിരിച് മൂന്നു ദിവസങ്ങളിലായാണു സെമിനാര്‍ സഘടിപ്പിക്കുന്നത്.അവ യഥാക്രമം താഴെ കൊടുക്കുന്നു.
1. 27/12/2016 (ചൊവ്വ) താല,സെന്റ്:ജോസ്സഫ്,ബ്രേ.VENUE :-CHURCH OF THE INCARNATION OF FETTERCAIRN,TALLAGHT,DUBLIN-24.

2. 28/12/2016 (ബുധന്‍) ബ്ലാന്‍ച്ചാര്‍ഡ്സ്ടൌണ്‍,ലൂക്കന്‍,ഇഞ്ചിക്കോര്‍
VENUE :- St.JOHN THE EVANGELIST NATIONAL SCHOOL,ADAMSTOWN ,LUCAN,Co.DUBLIN.

3. 29/12/2016 (വ്യാഴം)
ബ്യൂമൗന്‍ണ്ട്,ഫിസ്ബറോ,സ്വോര്‍ഡ്സ്.
VENUE :- St.FIACHRA’s NATIONAL SCHOOL,MONTROSE PARK,BEAUMONT ,DUBLIN-5.

യൂത്ത് ആന്‍ഡ് ഫാമിലി സെമിനാറില്‍ പങ്കെടുക്കാന്‍ ജാതിമതഭേദമെന്യേ,ആഗ്രഹിക്കുന്ന എല്ലാ കുടുബാംഗങ്ങള്‍ക്കും താല സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം ഒരുക്കിയിട്ടുണ്ട്.
നിശ്ചിത കേന്ദ്രങ്ങളില്‍ എത്തുവാന്‍ സാധിക്കാത്തവര്‍ക്കു സൗകര്യാര്‍ത്ഥം മറ്റു കേന്ദ്രങ്ങളില്‍ ബുക്ക് ചെയാം.മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഭക്ഷണം ഉള്‍പ്പെടെ ഒരോ ഫാമിലിക്കും50 യൂറോ ആയിരിക്കും രജിസ്‌ട്രേഷന്‍ ഫീസ്.
6 വയസ്സിനു താഴെ പ്രായമുള്ള കുട്ടികളെ സെമിനാറില്‍ പങ്കെടുക്കുന്ന മാതാപിതാക്കളുടെ കൂടെയാണിരുത്തേണ്ടത്

ഇനിയും online ല്‍ പേരു രെജിസ്റ്റര്‍ ചെയ്യാത്തവര്‍ എത്രയും വേഗം രെജിസ്റ്റര്‍ ചെയ്യണമെന്നു അഭ്യര്‍ത്ഥിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക്
ഫാ.ജോസ് ഭരണിക്കുളങ്ങര.
(089) 974 1568
ഫാ.ആന്റ്ണി ചീരംവേലില്‍
(089) 453 8926
ബിനു ആന്റണി യൂത്ത് കോഓര്‍ഡിനേറ്റര്‍ – 0876929846
മാര്‍ട്ടിന്‍ സ്‌കറിയ -സെക്രട്ടറി – 0863151380

വാര്‍ത്ത : കിസ്സാന്‍ തോമസ് P R O