തന്റെ കാരുണ്യം അനുസ്മരിച്ചുകൊണ്ട് അവിടുന്ന് തന്റെ ദാസനായ ഇസ്രയേലിനെ സഹായിച്ചു (Luke :1 :54 )

ഡബ്ലിനില്‍ ഫാ. ജോസഫ് പുത്തന്‍പുരക്കല്‍ നയിക്കുന്ന കുടുംബവിശുദ്ധീകരണ ധ്യാനം


ഇയര്‍ ഓഫ് ഫെയിത്തിനോടനുബന്ധിച്ച് ഡബ്ലിന്‍ സിറോ മലബാര്‍ സഭ വിശ്വാസികള്‍ക്കായി  കുടുംബവിശുദ്ധീകരണ ധ്യാനം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 14, 15 തിയ്യതികളിള്‍  ബ്ലാഞ്ചാര്ട്‌സ്‌ടൌണ്‍ പിബിള്‍സ്‌ടൌണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 9.30 മുതല്‍ 5.30 വരെയാണ്  ധ്യാനം ഒരുക്കിയിരിക്കുന്നത്.


ജൂനിയര്‍ ഇന്‍ഫന്റ്‌സ്, സീനിയര്‍ ഇന്‍ഫന്റ്‌സ്, 1, 2 എന്നി ക്ലാസ്സുകളിലുള്ള കുട്ടികളുടെ വിഭാഗം, 3 മുതല്‍ 6 വരെ ക്ലാസ്സിലുള്ള കുട്ടികള്‍, 7 മുതല്‍ മുതിര്‍ന്ന കുട്ടികള്‍ എല്ലാവരും ഉള്‍പെടുന്ന വിഭാഗം, ദമ്പതികളും വിവാഹത്തിനായി തയ്യാറെടുക്കുന്നവരുമടങ്ങിയ ഒരു വിഭാഗം എന്നിങ്ങനെ  നാല് വിഭാഗങ്ങളായാണ് ധ്യാനാനുബന്ധമായ ക്ലാസുകളും പ്രഭാഷണങ്ങളും ഒരുക്കുന്നത്. ജോസഫ് പുത്തന്‍പുരക്കല്‍ അച്ഛനാണ് ദമ്പതി ധ്യാനം നയിക്കുന്നത്. ഐറിഷ് വൈദികര്‍, മതാധ്യപകര്‍, ജീസസ് യൂത്ത് എന്നിവരുടെ നേതൃത്വത്തില്‍ മലയാളത്തിലും ഇംഗ്ലീഷിലുമായാണ് കുട്ടികളുടെ ധ്യാനം നയിക്കപെടുന്നത്.

ധ്യാനത്തില്‍ പങ്കെടുക്കുന്നവര്‍ റിട്രീറ്റ് രജിസ്‌ട്രേഷന്‍  ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൌണ്ടികളില്‍  നിന്ന് വരുന്നവര്‍ക്ക്  ആവശ്യമുണ്ടെങ്കില്‍ മുന്‍കൂട്ടി അറിയിച്ചാല്‍  ബ്ലാഞ്ചാര്ട്‌സ്‌ടൌണില്‍ താമസ സൌകര്യം ഒരുക്കുന്നതായിരിക്കും. ഈ സൌകര്യം ആവശ്യമുള്ളവര്‍ ബ്ലാഞ്ചാര്ട്‌സ്‌ടൌണില്‍ സിറോ മലബാര്‍ കമ്മ്യൂണിറ്റി ഭാരവാഹികളെയോ, സിറോ മലബാര്‍ സഭ  ചാപ്ലൈന്‍സിനെയോ ബന്ധപെടേണ്ടതാണ്. ലോക്കല്‍ യാത്ര സൌകര്യം ലോക്കല്‍ കമ്മിറ്റി ഭാരവാഹികള്‍ ഒരുക്കിതരുന്നത് ആയിരിക്കും.

ധ്യനസംബന്ധമായ വിവരങ്ങള്‍ക്ക്   സിറോ മലബാര്‍ സഭ  ചാപ്ലൈന്‍സിനെയോ, ബ്ലാഞ്ചാര്ട്‌സ്‌ടൌണ്‍ കമ്മിറ്റി ഭാരവാഹികളെയോ, സഭായോഗം  ഭാരവാഹികളെയോ, ബന്ധപെടാവുന്നതാണ്.

വിശ്വാസവര്‍ഷാചരണത്തിന്റെ ഭാഗമായി നടത്തപെടുന്ന ധ്യാനത്തിലേക്ക് എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭ ചാപ്ലൈന്‍സ് അറിയിച്ചു.
ഫാ. ജോസ് ഭരണികുളങ്ങര  0899741568

ഫാ. മനോജ് പൊന്‍കാട്ടില്‍  0877099811

Notice

Direction to
Phibblestown Community Centre,
Phibblestown Road,
Phibblestown,
Dublin 15


View Larger Map