Trust in the Lord with all thine heart and lean not unto thine own understanding. (Proverbs 3:5)

ഡബ്ലിൻ സീറോ മലബാർ സഭയിൽ വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഏപ്രിൽ 13, 14, 15 തീയ്യതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയിൽ വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഏപ്രിൽ 13, 14, 15 തീയ്യതികളിൽ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയില്‍ എല്ലാ വര്‍ഷവും വലിയ ആഴ്ചയില്‍ നടത്തി വരുന്ന വചന പ്രഘോഷണ ശുശ്രുഷയും പീഡാനുഭവ തിരുക്കര്മങ്ങളും ഈ വര്‍ഷം ഏപ്രിൽ 13, 14, 15 തീയ്യതികളിൽ (പെസഹ വ്യാഴം, ദു:ഖവെള്ളി, ദു:ഖശനി) എന്നീ ദിവസങ്ങളില്‍ ബ്ലാഞ്ചാര്‍ഡ്സ്ടൗണ്‍, ക്ലോണി, ഫിബ്ബിള്‍സ്ടൗണ്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടും. റവ. ഫാ. ആന്റണി പറങ്കിമാലിൽ വി.സി. (Divine retreat centre, Kenya) നയിക്കുന്ന ധ്യാനം എല്ലാ ദിവസവും രാവിലെ 9.00 മുതല്‍ വൈകുന്നേരം 05.30 വരെയാണ് നടത്തപ്പെടുക. ധ്യാനത്തിലേക്കും വലിയ ആഴ്ച ശുശ്രുഷകളിലേക്കും ഏവരെയും സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി ഡബ്ലിൻ സീറോമലബാർ സഭ ചാപ്ലൈൻസ് ഫാ. ജോസ് ഭരണിക്കുളങ്ങര , ഫാ. ആൻറണി ചീരംവേലിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൻ ചക്കാലക്കൽ 087 130 0309, സാജു മേല്പറമ്പിൽ 089 960 0948, തോമസ് ആന്റണി 086 123 4278