Now faith is the substance of things hoped for, the evidence of things not seen. (Hebrews 11:1)

ഡബ്ലിൻ സീറോ മലബാർ സഭ വിവാഹ ഒരുക്ക സെമിനാർ ഏപ്രിൽ 18, 19 , 20 തീയ്യതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭ വിവാഹ ഒരുക്ക സെമിനാർ ഏപ്രിൽ 18, 19 , 20 തീയ്യതികളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ നേതൃത്വത്തിൽ വിവാഹ ഒരുക്ക സെമിനാർ ഏപ്രിൽ 18, 19 , 20 തീയ്യതികളിൽ താല മാർട്ടിൻ ഡി പോറസ് പള്ളിയിൽ വച്ചാണ് സെമിനാർ നടക്കുന്നത്. മൂന്നു ദിവസവും രാവിലെ 9.30 ന് ആരംഭിച് വൈകിട്ട് 5 മണിക്ക് അവസാനിക്കും. മൂന്നു ദിവസവും മുഴുവൻ സമയവും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് . പങ്കെടുക്കുന്നവർക്കായി ഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 15 .

ഡബ്ലിൻ സീറോ മലബാർ സഭയുടെ വെബ്സൈറ്റ് വഴി മാത്രമാണ് രജിസ്‌ട്രേഷൻ സൗകര്യം ഉണ്ടായിരിക്കുക. 6 മാസത്തിൽ ഒരിക്കലായിരിക്കും സെമിനാർ നടത്തപ്പെടുക അതിനാൽ വിവാഹത്തിനായി ഒരുങ്ങുന്നവർ ഈ സൗകര്യം പരമാവതി പ്രയോജനപ്പെടുത്തണമെന്ന് സീറോ മലബാർ ചാപ്ലൈൻസ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽMST, ഫാ. ക്ലെമെന്റ് പാടത്തിപ്പറമ്പിൽ എന്നിവർ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് ഫാ.ജോസ് 0899741568 , ഫാ. ആന്റണി 0894538926 , ഫാ. ക്ലെമെന്റ് 089 492 7755

For Registration: CLICK HERE

Address:
St. Martin De Porres,
Firhouse Road West, Tallaght, Dublin 24