To everything there is a season, and a time to every purpose under the heaven. (Ecclesiastes 3:1)

ഇഞ്ചിക്കോർ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റിയിൽ പ.കന്യകാമറിയത്തിന്റെയും വി . അൽഫോൻസാമ്മയുടേയും തിരുന്നാൾ സെപ്റ്റംബർ 24 ഞായറാഴ്ച്ച

ഇഞ്ചിക്കോർ സീറോ മലബാർ കാത്തോലിക് കമ്മ്യൂണിറ്റിയിൽ പ.കന്യകാമറിയത്തിന്റെയും വി . അൽഫോൻസാമ്മയുടേയും തിരുന്നാൾ സെപ്റ്റംബർ  24 ഞായറാഴ്ച്ച

ഡബ്ലിൻ:ഇഞ്ചിക്കോർ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും, സൺ‌ഡേ സ്കൂൾ വാർഷികവും സെപ്റ്റംബർ 24 ഞായറാഴ്ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.
സെപ്റ്റംബർ 24 ഞായറാഴ്ച്ച വൈകിട്ട് 3 മണിക്ക്‌ റവ. ഫാ . റോബിൻ കുറുമുള്ളിൽ മുഖ്യ കർമ്മികത്വം വഹിക്കുന്ന വിശുദ്ദ കുർബാനയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും
ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും.
വൈകുന്നേരം 5 30 ന് വാർഷികദിനാഘോഷ പരിപാടികൾ ആരംഭിക്കും. കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ , സമ്മാനദാനം.സ്നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും.
തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ .ആന്റണി ചീരംവേലിൽ MST, ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.