നോക്ക് / അയർലണ്ട് : “നോക്ക് തീർത്ഥാടനം അമ്മയുടെ മടിയിലേക്കുള്ള മക്കളുടെ മടക്കമാണ്” എന്ന് കർദ്ദിനാൾ മാർ ജോർജ് ജേക്കബ് കൂവക്കാട് പ്രസ്താവിച്ചു. അയർലണ്ടിലെ നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടന്ന അയർലണ്ട് സീറോ മലബാർ സഭയുടെ നാഷണൽ നോക്ക് തീർത്ഥാടനത്തോടനുബന്ധിച്ചുള്ള ആഘോഷമായ വിശുദ്ധ കുർബാനയിൽ മുഖ്യകാർമ്മികത്വം വഹിച്ച് വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വത്തിക്കാനിലെ മതാന്തര സംവാദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫക്റ്റായ…


















