But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

ഡബ്ലിൻ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 24,25,26(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ

ഡബ്ലിൻ കുടുംബ നവീകരണ ധ്യാനം ഒക്ടോബർ 24,25,26(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ

ഡബ്ലിൻ സീറോ മലബാർ സഭയുടെ ആഭിമുഖ്യത്തിൽ ബ്ലാഞ്ചാർഡ്സ്ടൌണ്‍, ക്ലോണി, ഫിബ്ബിൾസ്ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറിൽ 2015 ഒക്ടോബർ 24,25,26(ശനി, ഞായർ, തിങ്കൾ) ദിവസങ്ങളിൽ നടത്തപ്പെടുന്ന കുടുംബ നവീകരണ ധ്യാനത്തിന്റെയും 27 (ചൊവ്വ) ന് നടത്തപെടുന്ന ഏകദിന യുവജന കണ്‍വെൻഷന്റെയും ഒരുക്കങ്ങൾ പുരോഗമിക്കുന്നു. 24 ശനിയാഴ്ച രാവിലെ 10 മണിക്ക് ഡബ്ലിൻ അതിരൂപതാ സഹായമെത്രാൻ റെയ്മണ്ട് ഫീൽഡ് തിരി തെളിയിച്ചു കുടുംബ നവീകരണ ധ്യാനത്തിന്റെ ഉത്ഘാടന കർമ്മം നിർവ്വഹിക്കും .സീറോ മലബാർ സഭയുടെ അയർലണ്ടിലെ നാഷണൽ കോ ഓർഡിനേറ്ററായ മോണ്‍.ആന്റണി പെരുമായൻ തദവസരത്തിൽ സന്നിഹിതനായിരിക്കും.

recetionat airport

കുടുംബ നവീകരണ ധ്യാനത്തിന് എത്തിച്ചേര്‍ന്ന റവ.ഡോ: ജോസഫ് പാംപ്ലാനി അച്ചനെ സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലില്‍ , ബിനു ആന്റണി (Retreat Program Co-ordinator) എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

കുടുംബ നവീകരണ ധ്യാനത്തിന് കേരളത്തിലെ ആദ്ധ്യാത്മികമേഖലയിൽ നിറഞ്ഞു നില്ക്കുന്ന പ്രഭാഷകനും,ശാലോം ടി വി യിലൂടെ ലോകമെമ്പാടുമുള്ള പ്രേക്ഷകർക്ക് സുപരിചിതനുമായ ഫാ.ജോസഫ് പാംപ്ലാനിയാണ് (SANDHESA BHAVAN,BIBLE APOSTOLATE OF TELLICHERRY ARCHDIOCESE)ഇത്തവണ ഡബ്ലിൻ സീറോ മലബാർ സഭയുടെ കുടുംബനവീകരണ ധ്യാനത്തിന് നേതൃത്വം നൽകുന്നത്.ക്രിസ്റ്റീൻ ധ്യാനത്തിന് യു.കെ ഡിവൈൻ മിനിസ്ട്രിയുടെ 10 അംഗടീമും നേതൃത്വം നല്കും.

എല്ലാ ദിവസവും രാവിലെ 9.00 മുതൽ 5.30 വരെയാണ് ധ്യാനശുശ്രുഷകൾ. 3 മുതൽ 6 വരെ ക്ലാസ്സിലുള്ള കുട്ടികളുടെ ധ്യാനം ലിറ്റിൽപേസ് ദേവാലയത്തിലാണ് നടത്തപെടുക. 9.45 ന് ഫിബ്ബിൾസ്ടൌണ്‍ കമ്മ്യൂണിറ്റി സെന്റെറിൽ കുട്ടികളുടെ റെജിസ്ട്രേഷനും, കണ്‍സെന്റ്‌ ഫോമും മാതാപിതാക്കൾ പൂർത്തികരിക്കേണ്ടതാണ്. അതിനുശേഷം ലിറ്റിൽപേസ് ദേവാലയത്തിലേക്ക് കുട്ടികളെ ബസ്സിൽ കൊണ്ടുപോകുന്നതായിരിക്കും .

ധ്യാനപരിപാടികൾ വിവിധ പ്രായപരിധിയിലുള്ളവർക്കായി തരംതിരിച്ചിരിക്കുന്നതിനാൽ അതിനനുസരിച്ചുള്ള ക്രമീകരണങ്ങൾ നടത്തേണ്ടതിനായി,പങ്കെടുക്കുന്നവർ സഭയുടെ വെബ് സൈറ്റായ www.syromalabar.ie -ൽonline registration എത്രയും വേഗം ചെയ്യേണ്ടതാണെന്ന് സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‌സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ആന്റണി ചീരംവേലിൽ , ബിനു ആന്റണി (Retreat Program Co-ordinator)എന്നിവര്‍ അറിയിച്ചു.

NB: ഓണ്‍ലൈൻ രെജിസ്റ്റ്രഷൻ സാധിക്കാത്തവർക്ക് ധ്യാന ഹാളിൽ രെജിസ്റ്റ്രഷൻ സൌകര്യം ഉണ്ടായിരിക്കുന്നതാണ്.

NB:-ധ്യാന ദിവസങ്ങളിൽ കുംബസാരിക്കുവാനുള്ള സൌകര്യം ഉണ്ടായിരിക്കുന്നതാണ്.