വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസ വര്‍ഷാചരണ സമാപനവും ബൈബിള്‍ കലോല്‍സവവും ഒക്ടോബര്‍ 28 ന്

bible-kalothsavam
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശ്വാസ വര്‍ഷാചരണ സമാപനവും ബൈബിള്‍ കലോല്‍സവവും 2013 ഒക്ടോബര്‍ 28 തിങ്കളാഴ്ച്ച ഉച്ചക്ക് 1.30 മുതല്‍ 7.00 വരെ ആഘോഷിക്കുന്നതാണ്. ബൂമൗണ്ട് ആര്‍ട്ടൈന്‍ ഹാളില്‍ വച്ചാണ് പ്രോഗ്രാം അവതരിപ്പിക്കപെടുന്നത്. ഡബ്ലിന്‍ അതിരൂപത ഓക്‌സിലറി ബിഷപ്പ് എംമന്‍ വാല്‍ഷ് ഉത്ഘാടനം നിര്‍വഹിക്കുന്ന ഈ സമ്മേളനത്തില്‍ സിറോ മലങ്കര ചാപ്ലൈന്‍ എബ്രഹാം പതാക്കല്‍, ഡബ്ലിന്‍ സിറോ മലബാര്‍ സഭയെ സഹായിക്കുന്ന മലയാളി വൈദികര്‍ എന്നിവരുടെ സാന്നിധ്യം സമ്മേളനത്തിന് ആഴവും അര്‍ത്ഥവും നല്കും.

വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം നടത്തിവരുന്ന ധ്യാനവും, വി. തോമാശ്ലീഹായുടെ തിരുനാളുമാണ് ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വിശ്വാസികളെ ഇപ്പോള്‍ ഒരുമിച്ചുകൂട്ടുന്നത്. സഭാമക്കള്‍ക്ക് ഒന്ന് ചേരുവാനും സൗഹൃദം പങ്കുവ ക്കുവാനുമായി ഒരവസരം ഒരുക്കുക എന്ന വിശ്വാസികളുടെ ആഗ്രഹത്തില്‍ നിന്നുമാണ് ബൈബിള്‍ കലോത്സവം എന്ന ആശയം ഉരുത്തിരിഞ്ഞത്.
ഡബ്ലിന്‍ സിറോ മലബാര്‍ സഭക്ക് ഡബ്ലിനില്‍ 9 സെന്റരുകളാനുള്ളത്, ഈ ഒന്‍പത് സെന്റെരുകളെയും ഉള്‍പെടുത്തികൊണ്ടുള്ള ബൈബിള്‍ കലാവിരുന്നാണ് ബൈബിള്‍ കലോത്സവം കൊണ്ട് ഉദ്ദേശിക്കുന്നത്. ഓരോ സെന്റെരിനും 20 25 മിനുട്ടാണ് പ്രോഗ്രാം അവതരിപ്പിക്കുവാന്‍ നല്കിയിരിക്കുന്നത്.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയിലെ വളര്‍ന്നു വരുന്ന പ്രതിഭകളെ ആദരിക്കുവാനും ഈ അവസരം വിനിയോഗിക്കുന്നതാണ്.ജൂനിയര്‍ സെര്ട്ട്, ലീവിംഗ് സെര്ട്ട് എന്നിവയില്‍ ഹയ്യര്‍ ലെവലില്‍ മികച്ച പ്രകടനം കാഴ്ച വച്ച 1, 2, 3 സ്ഥാനങ്ങള്‍ നേടിയവരെ തദവസരത്തില്‍ ആദരിക്കുന്നതാണ്. ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയ കുട്ടികളുടെ മാതാപിതാക്കള്‍ മക്കളുടെ സെര്‍ട്ടിഫിക്കറ്റിന്റെ കോപ്പി സീല്‍ ചെയ്ത കവറില്‍ പോസ്റ്റിലോ, കൈവശമായോ സിറോ മലബാര്‍ ചാപ്ലൈന്‌സ്‌നെ ഈ മാസം 20 നു മുന്‍പായി ഏല്പിക്കണമെന്ന് ഓര്‍മിപ്പിക്കുന്നു. ലഭിച്ച സര്‍ട്ടിഫിക്കറ്റ്കളില്‍ നിന്നായിരിക്കും വിജയികളെ തിരഞ്ഞെടുക്കുന്നത്.

വിശ്വാസ വര്‍ഷാചരണ സമാപനആഘോഷത്തിലും ബൈബിള്‍ കലോല്‍സവത്തിലും പങ്കുചേര്‍ന്ന് കൂട്ടായിമയില്‍ ആഴപെടാനും ദൈവൈക്യത്തില്‍ ഒന്നുചേരുവാനും വിശ്വാസികള്‍ ഏവരെയും ഒക്ടോബര്‍ 28 ന് ബുമൊണ്ട് ആര്‍ട്ടൈന്‍ ഹാളിലേക്ക് ക്ഷണിക്കുന്നതായി സിറോ മലബാര്‍ സഭയുടെ ഡബ്ലിന്‍ ചാപ്ലൈന്‍സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. മനോജ് പൊന്‍കാട്ടില്‍ എന്നിവര്‍ അറിയിച്ചു.