Judge not, that ye be not judged. (Matthew 7:1)

പാലാ രൂപത പ്രേഷിതസംഗമം 30-ന്


പാലാ: രാമപുരം വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ നഗറില്‍ 30-നു രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.20 വരെ നടക്കുന്ന പാലാ രൂപത പ്രേഷിതസംഗമത്തിന് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. 30-നു രാവിലെ 9.30-നു രജിസ്ട്രേഷന്‍, 9.25-ന് പ്രാര്‍ഥന. മാര്‍ ജോസഫ് കല്ലറങ്ങാട്ട് ആമുഖപ്രസംഗം നടത്തും. രൂപതാതല പ്രേഷിതവര്‍ഷാചരണ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മുരിക്കന്‍ സ്വാഗതം പറയും. പത്തിന് അസംപ്ഷന്‍ സിസ്റേഴ്സ് പ്രൊവിന്‍ഷ്യലും പൂനെ ജ്ഞാനദീപ വിദ്യാപീഠ് പ്രഫസറുമായ ഡോ. സിസ്റര്‍ രേഖാ ചേന്നാട്ട് പ്രേഷിതദൌത്യത്തിന്റെ ബൈബിള്‍ അടിത്തറ എന്ന വിഷയത്തില്‍ ക്ളാസെടുക്കും. 10.50-ന് സീറോ മല ബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി. ഒന്നിനു കലാവിരുന്ന്. തുടര്‍ന്നു, മിഷന്‍ അനുഭവങ്ങളുടെ പങ്കുവയ്ക്കല്‍.

1.30-നു സമ്മേളനം. സിബിസിഐ പ്രസിഡന്റും മുംബൈ ആര്‍ച്ച്ബിഷപ്പുമായ കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും. ഇന്ത്യയുടെ അപ്പോസ്തലിക് ന്യൂണ്‍ഷോ ആര്‍ച്ച്ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ പ്രേഷിതവര്‍ഷ സന്ദേശം നല്‍കും. റാഞ്ചി ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ ഡോ. ടെലസ്പോര്‍ ടോപ്പോ മുഖ്യപ്രഭാഷണവും സീറോ മലങ്കരസഭാ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവ അനുഗ്രഹപ്രഭാഷണവും നടത്തും. മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മിഷന്‍സന്ദേശം നല്‍കും.

സീറോമലബാര്‍ സഭാ പ്രേഷിത വര്‍ഷാചരണ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ മാര്‍ സെബാസ്റ്യന്‍ വടക്കേല്‍ പ്രേഷിതവര്‍ഷാചരണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ആര്‍ച്ച്ബിഷപ് ഡോ. തോമസ് മേനാംപറമ്പില്‍, മാര്‍ ഗ്രിഗറി കരോട്ടെമ്പ്രയില്‍, രാജ്പുര്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് ചരണകുന്നേല്‍ എന്നിവര്‍ പ്രേഷിത പ്രവര്‍ത്തന അനുഭവങ്ങള്‍ പങ്കുവയ്ക്കും. രാമപുരം ഫൊറോന വികാരി റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, മിഷന്‍ സന്യാസ-സന്യാസിനി പ്രതിനിധികള്‍ എന്നിവര്‍ പ്രസംഗിക്കും. മാര്‍ ജോസഫ് കല്ലറങ്ങാട്ട് സ്വാഗതമാശംസിക്കും. രൂപത വികാരിജനറാള്‍ മോണ്‍. ജോര്‍ജ് ചൂരക്കാട്ട് നന്ദി പറയും. ഫാ. തോമസ് മണ്ണൂര്‍, ഫാ. ജയിംസ് വെണ്ണായിപ്പിള്ളില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള 250 അംഗഗാന സംഘം ഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും. രൂപതാ മക്കളായ 25 മെത്രാന്മാര്‍ സംഗമത്തിനെത്തുന്നുവെന്നതു പ്രത്യേകതയാണ്.

വൈദികരുടെയും സന്യാസിനിമാരുടെയും അത്മായരുടെയും നേതൃത്വത്തിലുള്ള 1001 അംഗ കമ്മിറ്റിയാണ് ഒരുക്കങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത്. 60,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള കൂറ്റന്‍ പന്തലാണു ക്രമീകരിച്ചിട്ടുള്ളത്. വോളണ്ടിയര്‍മാരുടെയും പോലീസിന്റെയും നേതൃത്വത്തില്‍ പ്രത്യേകമായ ഗതാഗത-പാര്‍ക്കിംഗ് ക്രമീകരണങ്ങളുണ്ട്. സമ്മേളനനഗറില്‍ സൌജന്യ വൈദ്യസഹായവും ഒരുക്കിയിട്ടുണ്ട്.

മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍, രൂപത വികാരി ജനറാള്‍മാരായ മോണ്‍. ജോര്‍ജ് ചൂരക്കാട്ട്, മോണ്‍. ഫിലിപ്പ് ഞരളക്കാട്ട്, മോണ്‍. ജോസഫ് കുഴിഞ്ഞാലില്‍, മോണ്‍. ജോസഫ് കൊല്ലംപറമ്പില്‍, പാസ്ററല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജേക്കബ് മുരിക്കന്‍, ഫാ. ഡൊമിനിക് വെച്ചൂര്‍, ഫാ. ജോസ് വള്ളോംപുരയിടം, റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേല്‍, റവ. ഡോ. കുര്യന്‍ മാതോത്ത്, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. മൈക്കിള്‍ വട്ടപ്പലം, ഫാ. ജോസഫ് മലേപ്പറമ്പില്‍, ഫാ. ജോസഫ് തറപ്പേല്‍, ഫാ. തോമസ് മണ്ണൂര്‍, ഫാ. സെബാസ്റ്യന്‍ കൊല്ലംപറമ്പില്‍, ഫാ. ജോസഫ് സ്രാമ്പിക്കല്‍, ഫാ. ജയിംസ് വെണ്ണായിപ്പള്ളില്‍, ഫാ. ജോസഫ് ആലഞ്ചേരി, ഫാ. ജോണ്‍സണ്‍ പുള്ളീറ്റ്, ഫാ. ഫിലിപ്പ് മറ്റം, ഫാ. ജോസഫ് മുണ്ടയ്ക്കല്‍, ഫാ. ജോസഫ് അരിമറ്റം, ഫാ. മാത്യു അമ്പഴത്തുങ്കല്‍, ഫാ. മാത്യു അമ്മോട്ടുകുന്നേല്‍, ഫാ. ജോണ്‍ പാളിത്തോട്ടം, ഫാ. ജോര്‍ജ് കിഴക്കേഅരഞ്ഞാണി, ഷാജി ആറ്റുപുറം, തോമസ് മാടപ്പാട്ട്, ബേബി തോട്ടുങ്കല്‍, ബെന്നി കോതമ്പനാനി, ബോസ്കോ തേവര്‍പറമ്പില്‍, ഡേവിസ് ഇരുമ്പൂഴിയില്‍, ജോബിന്‍ പുതിയിടത്തുചാലില്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണു വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നത്.