വിശകൂന്നവരെ വിശിഷ്ട വിഭവങ്ങള്‍ കൊണ്ട് സംതൃപ് തരാക്കി സമ്പന്നരെ വെറും കൈയോടെ പറഞ്ഞയച്ചു (Luke :1 :53 )

സീറോ മലബാർ കാത്തലിക് ചർച് അയർലഡിന് Longford, Limerick രൂപതകളിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു.

സീറോ മലബാർ കാത്തലിക് ചർച് അയർലഡിന്  Longford, Limerick രൂപതകളിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു.

അയർലൻഡ് സീറോ മലബാർ ചാപ്ലൈൻസിയുടെ പത്താം വർഷം ആചരിക്കുന്ന ഈ അവസരത്തിൽ പുതിയ രണ്ട് വൈദികരുടെ സേവനംകൂടി സഭക്ക് ലഭിക്കുന്നു. Ardagh & Clonmacnois രൂപതയിലെ St Mel’s Cathedral, Longford ൽ സേവനം ചെയ്യാൻ കേരളത്തിലെ MCBS മിഷനറി സഭാംഗമായ ഫാ. റെജി കുരിയനെ Bishop Francis Duffy നിയമിച്ചു. Longford ഏരിയയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാൻ നിദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചാപ്ലിൻ ആയി നിയമിച്ചിരിക്കുന്നത്. പാലാ രൂപതയിലെ മാൻവെട്ടം ഇടവകാംഗമായ ഫാ. റെജി, MCBS സഭയുടെ പൂന സോളാപ്പൂർ St. Joseph CBSC സ്കൂൾ പ്രിൻസിപ്പൽ ആയി സേവനം അനുഷ്ഠിച്ചുവരവേയാണ് പുതിയ സേവന മേഖലയായ Longford ൽ എത്തിയിരിക്കുന്നത്.

Limerick diocese ൽ സേവനം ചെയ്യാനായി Bishop Brendan Leahy ഫാ. റോബിൻ തോമസിനെ നിയമിച്ചു. Limerick ഏരിയയിലെ സീറോ മലബാർ സഭാ വിശ്വാസികളുടെ ആത്മീയ ശുശ്രൂഷകളും നടത്തുവാൻ നിദ്ദേശങ്ങൾ നൽകിക്കൊണ്ടാണ് ചാപ്ലിൻ ആയി നിയമിച്ചിരിക്കുന്നത്. കാഞ്ഞിരപ്പിള്ളി സ്വദേശി ആയ ഫാ. റോബിൻ , Thackley സീറോ മലബാർ രൂപതയിൽ സേവനം ചെയ്തുവരവേആണ് പുതിയ സേവനമേഖലയായ ലീമെറിക്കിൽ എത്തിച്ചേർന്നത്.

ചാപ്ലൈൻസ് ആയി നിയമിക്കപ്പെട്ട ഫാ. റെജി കുരിയൻ , ഫാ. റോബിൻ തോമസ് എന്നിവർക്ക് സ്നേഹപൂർവ്വകമായ സ്വാഗതവും പ്രാർത്ഥനാശംസകളും നേരുന്നതായി അയർലൻഡ് സീറോ മലബാർ കോർഡിനേറ്റർ മോൺസിഞ്ഞോർ ആൻ്റണി പെരുമായൻ അറിയിച്ചു.

Ardagh & Clonmacnois (Longford) Bishop Francis Duffy, Limerick Bishop Brendan Leahy എന്നീ മെത്രാന്മാർക്ക് സീറോ മലബാർ സഭാമക്കളോടുള്ള പിതൃതുല്യമായ വാത്സല്യത്തിന് സഭയുടെ ആദരവും നന്ദിയും അർപ്പിക്കുന്നു.
പ്രാർത്ഥനയോടെ
മോൺസിഞ്ഞോർ ആൻ്റണി പെരുമായൻ
കോർഡിനേറ്റർ, സീറോ മലബാർ കാത്തലിക് ചർച് അയർലൻഡ്.
വാർത്ത : കിസ്സാൻ തോമസ് PRO