Set your affection on things above, not on things on the earth. (Colossians 3:2)

അനുദിനവും അനുനിമിഷവും ക്രിസ്തുമസ് ആഘോഷിക്കുവാൻ സാധിക്കണം – ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്

അനുദിനവും അനുനിമിഷവും ക്രിസ്തുമസ് ആഘോഷിക്കുവാൻ സാധിക്കണം  - ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത്

ഡബ്ലിൻ – നമ്മളിലെ ദൈവികതയും മാനവികതയും തമ്മിലുള്ള അകലം കുറച് അനുദിനവും അനുനിമിഷവും ക്രിസ്തുമസ് ആഘോഷിക്കുവാൻ ക്രൈസ്തവരായ നമ്മൾക്ക് സാധിക്കുന്നിടത്താണ് ക്രിസ്തുമസ് ആഘോഷങ്ങളുടെ പ്രസക്തി എന്ന് മാർ സ്റ്റീഫൻ ചിറപ്പണത്ത് പിതാവ് തന്റെ ക്രിസ്തുമസ് സന്ദേശത്തിലൂടെ ഉദ്‌ബോധിപ്പിച്ചു. അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളുടെ ആഘോഷങ്ങളിൽ പങ്കെടുത്ത ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് ക്രിസ്തുമസ് സന്ദേശം നൽകി. സീറോ മലബാർ സഭ അയർലണ്ടിലെ വിവിധ കുർബാന സെന്ററുകളിൽ പാതിരാ കുർബാനയും തിരുപ്പിറവിയുടെ തിരുക്കർമ്മങ്ങളും ക്രിസ്തുമസ് ആഘോഷങ്ങളും നടത്തപ്പെട്ടു.

യൂറോപ്പ് അപ്പസ്റ്റോലിക് വിസ്‌റ്റേഷന്റെ കീഴിൽ അയർലണ്ടിലെ സീറോ മലബാർ സഭയുടെ വളർച്ചയ്ക്കായി മോൺ. ആന്റണി പെരുമായനും ബഹുമാനപ്പെട്ട വൈദികരും 43 അംഗ അത്മായ പ്രതിനിധികളും അടങ്ങുന്ന നാഷണൽ കോഡിനേഷൻ കൗൺസിലിന്റെ കീഴിൽ വിവിധ സമിതികൾ രൂപീകരിച്ചു സഭയുടെ വളർച്ചയ്ക്കാവശ്യമായ മാർഗ്ഗനിർദേശങ്ങൾ നൽകിവരുന്നു.

അയർലണ്ടിലെയും നോർത്തേൺ അയർലണ്ടിലുമായി 41 കുർബാന സെന്ററുകളിൽ വിശുദ്ധ കുർബാന അർപ്പിച്ചുവരുന്നു.അയർലണ്ടിലെ സിവിൽ നിയമപ്രകാരം ചാരിറ്റബിൾ ട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തിരിക്കുന്ന സീറോ മലബാർ കാത്തോലിക് ചർച്ച അയർലണ്ട്, നാഷണൽ കോർഡിനേഷൻ കൗൺസിലിൻറെ കീഴിൽ ഡബ്ലിൻ, ബെൽഫാസ്റ്, കോർക്, ഗാൾവേ എന്നീ 4 റീജിയണുകളായി തിരിച്ചു പ്രവർത്തനങ്ങൾ കോഡീകരിച്ചു വരുന്നു.

റെവന്യൂ, CRA രജിസ്‌ട്രേഷൻ പൂർത്തീകരിച്ച നാഷണൽ കോഡിനേഷൻ കൌൺസിൽ ഇതിനോടകം 3 റീജിയണുകളുടെ ചാരിറ്റി രജിസ്‌ട്രേഷൻ പൂർത്തീകരിച്ചു കഴിഞ്ഞു. Mason Hayes and Curran സഭയുടെ സോളിസിറ്ററായും Hayden Brown ഓഡിറ്ററായും പ്രവർത്തിച്ചുവരുന്നു.

സ്നേഹവും സമാധാനവും സന്തോഷവും പുത്തൻ പ്രതീക്ഷകളും നിറഞ്ഞ നല്ലൊരു 2020 എല്ലാ സഭാമക്കൾക്കും ഉണ്ടാകട്ടെയെന്ന് ഈ അവസരത്തിൽ പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്യുന്നു.