Come unto me, all ye that labor and are heavy laden, and I will give you rest. (Matthew 11:28)

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ഥാടനവും നാഷണല്‍ കോര്‍ഡിനേറ്ററിന് സ്വാഗതവും

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക് തീര്‍ഥാടനവും നാഷണല്‍ കോര്‍ഡിനേറ്ററിന് സ്വാഗതവും

പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസം ആചരിക്കുന്ന മെയ് മാസത്തില്‍ അയര്‍ലണ്ടിലെ മലയാളി കത്തോലിക്കര്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നോക്ക് മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിലേക്ക് നടത്തിവരുന്ന തീര്‍ഥാടനം ഈ വര്‍ഷം മെയ് 3 ന് നടത്തപെടുന്നു. അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സഭാമക്കള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒത്തുചേരുന്ന ഈ കുടുംബ സംഗമത്തിലേക്ക് ഏവരെയും പ്രാര്‍ത്ഥനാപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.
ബെല്‍ഫാസ്റ്റില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലൈന്‍ ആയി സേവനം ചെയ്യുന്ന ഏറണാകുളംഅങ്കമാലി അതിരൂപതംഗമായ ഫാ. ആന്റണി പെരുമായനെ ഐറിഷ് ബിഷപ്പ്’സ് കോണ്ഫറന്‍സ് സീറോ മലബാര് സഭയുടെ നാഷണല്‍ കോര്‍ഡിനേറ്ററായി നിയമിച്ചു. സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപിസ്‌കോപല്‍ കുരിയയുടെയും ഐറിഷ് ബിഷപ്പ്’സ് കോണ്ഫആറന്‍സിന്റെയും മധ്യവര്‍ത്തിയായി സഭാപ്രവര്‍ത്തനങ്ങളെ എകോപിക്കുക എന്ന വലിയ ഉത്തരവാദിത്വമാണ് നാഷണല്‍ കോര്‍ഡിനേറ്ററില്‍ നിക്ഷിപ്തമായിരിക്കുന്നത്. റോ മലബാര്‍ അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സഭാമക്കള്‍ നോക്ക് തീര്‍ഥാടനകേന്ദ്രത്തില്‍ ഒന്നുചേര്‍ന്ന് നാഷണല്‍ കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായനെ സ്വാഗതം ചെയ്യുന്നതോടൊപ്പം അദ്ദേഹത്തെ നാഷണല്‍ കോര്‍ഡിനേറ്ററായി നിയമിച്ചതിന് ഐറിഷ് ബിഷപ്പ്’സ് കോണ്ഫറന്‍സനും സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപിസ്‌കോപല്‍ കുരിയ അധികാരികള്‍ക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയില്‍ ദൈവനാമത്തില്‍ നന്ദി പ്രകാശിപ്പിക്കുവാനും ഈ അവസരം വിനിയോഗിക്കാം..
ഫാ. ആന്റണി പെരുമായന്‍ ബെല്‍ഫാസ്റ്റ്, ഫാ. ജോസഫ് കറുകയില്‍ ഡെറി, ഫാ. ജോസ് ഭരണികുളങ്ങര ഡബ്ലിന്‍, ഫാ. മനോജ് പൊന്‍കാട്ടില്‍ ഡബ്ലിന്‍, ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍ കോര്‍ക്ക് എന്നിവരാണ് അയര്‍ലണ്ടില്‍ സേവനം ചെയ്യുന്നതിനായി സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപിസ്‌കോപല്‍ സഭ നിയോഗിച്ചിട്ടുള്ള വൈദികര്‍.

നോക്ക് തീര്‍ഥാടനം കാര്യപരിപാടികള്‍
11.30 ആഘോഷമായ പാട്ടുകുര്‍ബാന : ഫാ. ആന്റണി പെരുമായന്‍
തിരുനാള്‍ സന്ദേശം : ഫാ. ഫ്രാന്‍സിസ് ജോര്‍ജ് നീലങ്കാവില്‍
01.15 ലദീഞ്ഞ്
01.30 പ്രദക്ഷിണം
02.25 സമാപന ആശിര്‍വാദം
02.30 നാഷണല്‍ കോര്‍ഡിനേറ്റര്‍ക്ക് സ്വാഗതം
02.45 സമാപനം.