But I say unto you which hear, love your enemies, do good to them which hate you. (Luke 6:27)

അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ നോക്ക് മരിയന്‍ തീര്‍ഥാടനം മെയ് 2 ന്

അയര്‍ലണ്ട്  സീറോ മലബാര്‍  സഭയുടെ നോക്ക് മരിയന്‍ തീര്‍ഥാടനം മെയ് 2 ന്

പരിശുദ്ധ കന്യകാമാതാവിന്റെ വണക്കമാസം ആചരിക്കുന്ന മെയ് മാസത്തില്‍ അയര്‍ലണ്ടിലെ മലയാളി കത്തോലിക്കര്‍ അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍ എല്ലാ വര്‍ഷവും നോക്ക് മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരുന്ന തീര്‍ഥാടനം ഈ വര്‍ഷം മെയ് 2 ശനിയാഴ്ച നടത്തപെടുന്നു. അയര്‍ലണ്ടിലെയും, നോര്‍ത്തേണ്‍ അയര്‍ലണ്ടിലെയും സഭാമക്കള്‍ പരിശുദ്ധ കന്യാമറിയത്തിന്റെ നാമത്തില്‍ ഒത്തുചേരുന്ന ഈ സംഗമത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു.

11 മണിക്ക് നോക്ക് മരിയന്‍ ബസിലിക്കയില്‍ അര്‍പ്പിക്കപെടുന്ന കുര്‍ബാനക്ക് ബിഷപ്പ്. സെബാസ്റ്റ്യന്‍ വടക്കേല്‍ (ചെയര്‍മാന്‍, സീറോ മലബാര്‍ മൈഗ്രന്റ് കമ്മിഷന്‍) മുഖ്യകാര്‍മികത്വം വഹിക്കുന്നതാണ്. ചാപ്ലൈന്മാരായ മോണ്‌സിഞ്ഞോര്‍. ആന്റണി പെരുമായന്‍ (ബെല്‍ഫാസ്റ്റ്), ഫാ. ഫ്രാന്‍സിസ് നീലങ്കാവില്‍ (കോര്‍ക്ക്) , ഫാ. ജോസ് ഭരണികുളങ്ങര (ഡബ്ലിന്‍), ഫാ. മനോജ് പൊന്‍കാട്ടില്‍ (ഡബ്ലിന്‍), ഫാ. ജോസഫ് കറുകയില്‍ (ഡെറി), എന്നിവരും അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന മറ്റു വൈദികരും ബലിയില്‍ സഹകാര്‍മികത്വം വഹിക്കുന്നതാണ്.

ദിവ്യബലി അര്‍പ്പണത്തിന്‌ശേഷം ബെല്ഫാാസ്റ്റിലെ സീറോ മലബാര്‍ സഭയുടെ ചാപ്ലൈനും അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ കോര്‍ഡിനേറ്ററുമായ ആയി സേവനം ചെയ്യുന്ന ആന്റണി പെരുമായനച്ചന്റെ മോണ്‌സിഞ്ഞോര്‍ സ്ഥാനലബ്ധിയില്‍ ആച്ചനെ അനുമോദിക്കാനും ഈ അവസരം ഉപയോഗിക്കുന്നതാണ്.

തീര്‍ഥാടനത്തില്‍ പങ്കുചേര്‍ന്ന് അമ്മയുടെ നാമത്തില്‍ കൂട്ടായിമയില്‍ ഒന്നുചേരുവാനും പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടുവാനും ഏവരെയും മരിയന്‍ തീര്‍ഥാടന കേന്ദ്രത്തിലേക്ക് സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി കോര്‍ഡിനേറ്റര്‍ ഫാ. ആന്റണി പെരുമായന്‍ അറിയിച്ചു.