This is my commandment that ye love one another, as I have loved you. (John 15:12)

അയർലണ്ട് നാഷണൽ പിതൃവേദി ഉദ്ഘാടനവും, വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാളും – ‘കൃപാവരം’ മാർച്ച്‌ 19 ന്

അയർലണ്ട് നാഷണൽ പിതൃവേദി  ഉദ്ഘാടനവും, വിശുദ്ധ യൗസേപ്പ് പിതാവിൻ്റെ തിരുനാളും - ‘കൃപാവരം’ മാർച്ച്‌ 19 ന്

ഡബ്ലിൻ : അയർലണ്ട് നാഷണൽ പിതൃവേദിയുടെ ഉദ്ഘാടനവും ലോഗോ പ്രകാശനവും മാർച്ച്‌ 19 ശനിയാഴ്ച രാത്രി 8.30 ന് യൂറോപ്പ് സീറോ മലബാർ സഭ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് നിർവഹിക്കും. അയർലണ്ട് സീറോ മലബാർ സഭ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ ആമുഖപ്രസംഗവും പിതൃവേദി നാഷണൽ കോർഡിനേറ്റർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ ആശംസയും അർപ്പിക്കും. നാഷണൽ പിതൃവേദി പ്രസിഡൻ്റ് തോംസൺ തോമസ് സ്വാഗതവും സെക്രട്ടറി ഫ്രാൻസിസ് ജോസഫ് നന്ദിയും പറയും.

വിശുദ്ധ യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ചുള്ള നവനാൾ നൊവേന മാർച്ച് 11 വെള്ളിയാഴ്ച മുതൽ ആരംഭിച്ചു. തിരുനാൾ ദിനമായ 19 നു വരെ രാത്രി 8.30 ന് സൂം മീറ്റിംഗ് വഴി നടക്കുന്ന നൊവേനക്കും പ്രാർത്ഥനയ്ക്കും ഫാ.ക്ലമൻ്റ് പാടത്തിപ്പറമ്പിൽ, ഫാ. തോമസ് ചേർക്കോട്ട്, ഫാ. പോൾ മൊറേലി, ഫാ. ജോയൽ സോജൻ, ഫാ. ജോഷി പറോക്കാരൻ, ഫാ. ജോസഫ് പിണക്കാട്ട്, ഫാ. സിബി അറക്കൽ, ഫാ. സെബാസ്റ്റ്യൻ നാമറ്റത്തിൽ, ഫാ. റോബിൻ തോമസ് കൂറുമുള്ളിൽ, ഫാ. മാനുവൽ പൂനാട്ട്, ഫാ ജോസ് ഭരണികുളങ്ങര, ഫാ. മാത്യു ചാമക്കാലായിൽ, ഫാ. ജെയ്സൺ കുത്തനാപ്പള്ളിൽ, ഫാ. സെബാസ്റ്റ്യൻ തുരുത്തിപ്പറമ്പിൽ, ഫാ. ജിൽസൺ കോക്കണ്ടത്തിൽ, ഫാ. മാത്യു പിട്ടാപ്പള്ളിൽ, ഫാ. റോയി വട്ടക്കാട്ട് തുടങ്ങിയവർ കാർമ്മികരായിരിക്കും.

ദിവസവും നൊവേനക്ക് ശേഷം വിശുദ്ധ ഔസേപിതാവിനേ യും പരിശുദ്ധ മറിയത്തേയും ആസ്പദമാക്കിയുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തിയ ക്വിസ് മത്സരവും നടത്തപ്പെടും. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 50 ,30 ,25 യൂറോ സമ്മാനമായി നൽകും. കൂടാതെ ആകർഷകമായ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടാകും. മാർച്ച്‌ 19 ലെ ക്വിസ് മത്സരം സെറീന ജോയ്സ് നയിക്കും.മത്സരത്തിനുശേഷം വിവിധ ഗായകർ ഗാനങ്ങളാലപിക്കും.

സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിൻസി ജിജി, ഡബ്ലിൻ സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, ഫാമിലി അപ്പസ്തോലിക് സെക്രട്ടറി അൽഫോൻസാ ബിനു, പിതൃവേദി നാഷണൽ വൈസ് പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, ട്രഷറർ ബിനു തോമസ്, ജോയിന്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ, എക്സിക്യൂട്ടീവ് അംഗം ജിയോ ജോസഫ്, ഡബ്ലിൻ റീജിയൻ പ്രസിഡണ്ട്‌ ജയ്സൺ ജോസഫ്, മേഖലാ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും.

കൃപാവരത്തിലേക്ക് അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും ഏവരെയും കുടുംബസമേതം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു