Let not your heart be troubled: ye believe in God, believe also in me. (John 14:1)

അയർലണ്ട് നാഷണൽ പിതൃവേദിയുടെ ‘പാട്രിസ് കോർഡെ’ – വി. യൗസേപ്പിതാവിൻ്റെ വർഷ സമാപനം ഇന്ന് വൈകിട്ട് 8 മണിക്ക്

അയർലണ്ട് നാഷണൽ പിതൃവേദിയുടെ  'പാട്രിസ് കോർഡെ' - വി. യൗസേപ്പിതാവിൻ്റെ വർഷ സമാപനം ഇന്ന് വൈകിട്ട് 8 മണിക്ക്

ഡബ്ലിൻ : അയർലണ്ട് സീറോ മലബാർ സഭയിൽ വിശുദ്ധ യൗസേപ്പിതാവിൻ്റെ വർഷ സമാപനം ‘പാട്രിസ് കോർഡെ’ ഇന്ന് ഡിസംബർ 8 ബുധനാഴ്ച് വൈകിട്ട് 8 മണിക്ക് സൂം മീറ്റിങ്ങിൽ നടക്കും. അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദിയുടെ ആഭിമുഖ്യത്തിലാണു പരിപാടി.

റവ. ഡോ. ജോസഫ് കറുകയിലിന്റെ കാർമികത്വത്തിൽ വി. യൗസേപ്പിതാവിനോടുള്ള നൊവേനയോടെ ആരംഭിക്കുന്ന പരിപാടിയിൽ ഷിക്കാഗോ സെൻ്റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകും. പിതൃവേദി നാഷണൽ പ്രസിഡണ്ട്‌ തോംസൺ തോമസ് സ്വാഗതം ആശംസിക്കും. സീറോ മലബാർ ചർച്ച് നാഷണൽ കോർഡിനേറ്റർ റവ.ഡോ. ക്ലെമന്റ് പാടത്തിപ്പറമ്പിൽ ആമുഖപ്രസംഗം നടത്തും.

പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, അയർലണ്ട് കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണൽ വൈസ് പ്രഡിഡന്റ് രാജു കുന്നക്കാട്ട് എന്നിവർ ആശംസകൾ നേരും. സെക്രട്ടറി ഫ്രാൻസിസ് ജോസഫ് നന്ദി പറയും.

എസ്. എം. വൈ. ഏം. പ്രസിഡൻ്റ് സെറീന റോസ് ജോയ്സ് നയിക്കുന്ന ഓൺലൈൻ ക്വിസ് മത്സരത്തിലും കുസൃതി ചോദ്യങ്ങളിലും വിജയിക്കുന്നവർക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. തുടർന്ന് വിവിധ യൂണിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ.

സീറോ മലബാർ നാഷണൽ പാസ്റ്ററൽ കൗൺസിൽ ട്രസ്റ്റി ടിബി മാത്യു, സെക്രട്ടറി ജിൻസി ജിജി, ഡബ്ലിൻ സോണൽ സെക്രട്ടറി സീജോ കാച്ചപ്പള്ളി, ട്രസ്റ്റിമാരായ സുരേഷ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, അയർലണ്ട് ഫാമിലി അപ്പസ്തോലിക് സെക്രട്ടറി അൽഫോൻസാ ബിനു, പിതൃവേദി ട്രഷറർ ബിനു തോമസ്, ജോയിൻ്റ് സെക്രട്ടറി റോജി സെബാസ്റ്റ്യൻ (നോർത്തേൺ അയർലണ്ട് ) എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ജിയോ ജോസഫ്, മേഖലാ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകും.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിൻ്റെ 150-ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2021 വർഷം യൗസേപ്പിതാവിനു സമർപ്പിച്ചു. ‘പാട്രിസ് കോർഡ്’ എന്നപേരിൽ അപ്പസ്തോലിക കത്തും മാർപാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്റെ അമലോത്ഭവ തിരുനാൾ ദിനമായ 2020 ഡിസംബർ 8 മുതൽ ആരംഭിച്ച യൗസേപ്പിതാവിൻ്റെ വർഷാചരണത്തിൻ്റെ ഭാഗമായി ഒട്ടേറെ പരിപാടികളാണു അയർലണ്ട് സീറോ മലബാർ സഭയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് ‘സാദരം’ എന്നപേരിൽ സംഘടിപ്പിച്ച സൂം കൂട്ടായ്‌മയിൽ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാർത്ഥനകളും നടത്തി. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അൻപതിലധികം വൈദീകർ ‘സാദരം’ പരിപാടിയിൽ പങ്കെടുത്ത് സന്ദേശം നൽകി.

അമലോൽഭവതിരുനാളിന്റെ മംഗളങ്ങൾ നേർന്നുകൊണ്ട് ഏവരെയും സൂം മീറ്റിംഗിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.