ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

അയർലണ്ട് നാഷണൽ മാതൃവേദി ഉത്ഘാടനം ഡിസംബർ 7 ന്

അയർലണ്ട്  നാഷണൽ മാതൃവേദി ഉത്ഘാടനം ഡിസംബർ 7 ന്

ഡബ്ലിൻ : സീറോ മലബാർ കാത്തലിക് ചർച്ച് ഓൾ അയർലണ്ട് മാതൃവേദിയുടെ ഉത്ഘാടനം – “സാൽവേ റെജീന” 2021 ഡിസംബര്‍ 7 ചൊവ്വാഴ്ച നടക്കും.

വൈകിട്ട് 6:45 നു സൂം മീറ്റിംഗിലൂടെ നടക്കുന്ന പരിപാടിയിൽ സീറോ മലബാർ സഭയുടെ യൂറോപ്പിനായുള്ള അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ്പ് സ്റ്റീഫൻ ചിറപ്പണത്ത് അയർലണ്ട് നാഷണൽ മാതൃവേദിയുടെ പ്രവർത്തനങ്ങൾ ഔപചാരികമായി ഉത്ഘാടനം ചെയ്യും.

അയർലണ്ട് സീറോ മലബാർ നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലമൻ്റ് പാടത്തിപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മാതൃവേദി നാഷണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങര ആമുഖ പ്രഭാഷണം നടത്തും . ഇൻ്റർനാഷണല്‍ സീറോ മലബാര്‍ മാതൃവേദിയുടെ ഡയറക്ടർ ഫാ. വിൽസൺ എലുവത്തിങ്ങല്‍ കൂനന്‍, പ്രസിഡണ്ട് ഡോ. കെ. വി. റീത്താമ്മ എന്നിവർ ആശംസകൾ അറിയിക്കും. യൂറോപ്പ് അപ്പസ്തോലിക് വിസിറ്റേഷൻ ജനറല്‍ കോർഡിനേറ്റർ റവ. ഡോ. ബാബു പാണാറ്റുപറമ്പിൽ, എസ്.എം.വൈ.എം. യൂറോപ്പ് ഡയറക്ടർ റവ. ഡോ. ബിനോജ് മുളവരിക്കല്‍ എന്നിവരും ചടങ്ങിൽ സംബന്ധിക്കും.

സീറോ മലബാർ സഭയിലെ വിവാഹിതരായ സ്തീകളുടെ സംഘടനയാണ് മാതൃവേദി. ഭാര്യ, അമ്മ, കുടുംബിനി എന്നീ നിലകളില്‍ സ്ത്രീകളുടെ ദൗത്യങ്ങളെക്കുറിച്ച് മനസ്സിലാക്കുവാനും അതനുസരിച്ച് ജീവിതം ക്രമീകരിക്കുവാനുമുതകുന്ന കർമ്മപരിപാടികളോടെ പ്രവർത്തിക്കുന്ന മാതൃവേദി അയർലണ്ടിലെ വിശുദ്ധ കുർബാന നടക്കുന്ന എല്ലാ സെൻ്ററുകളിലും പ്രവർത്തിച്ചുവരുന്നു. കുടുംബത്തിലും സഭയിലും ക്രിയാത്മക മാറ്റങ്ങള്‍ വരുത്തുന്നതില്‍ നിർണ്ണായക പങ്കുള്ള അമ്മമാരുടെ സംഘടന സീറോ മലബാർ ഫാമിലി അപ്പസ്തോലേറ്റിൻ്റെ കീഴിലാണു പ്രവർത്തിക്കുന്നത്.

അയർലണ്ടിലെ എല്ലാ മാതൃവേദി യൂണിറ്റ് അംഗങ്ങളും ആദ്യമായി ഒരുമിക്കുന്ന ഈ സമ്മേളനത്തിനായുള്ള ഒരുക്കങ്ങൾ അയർലണ്ട് നാഷണൽ മാതൃവേദി അഡ്ഹോക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

മാതൃവേദി അയർലണ്ട് നാഷണൽ അഡ്ഹോക് കമ്മറ്റി – പ്രസിഡണ്ട് ഡോ. ഷേർലി ജോർജ്ജ് (താലാ, ഡബ്ലിൻ ), വൈസ് പ്രസിഡണ്ട്‌, ലിഷ രാജീവ് (ബെൽഫാസ്റ്റ്, നോർത്തേൺ അയർലണ്ട്), സെക്രട്ടറി രാജി ഡൊമിനിക് (ലൂക്കൻ, ഡബ്ലിൻ ), പി.ആര്‍.ഒ അഞ്ചു ജോമോന്‍ ബ്രേ, ഡബ്ലിൻ), ട്രഷ്രറർ & ജോയിന്റ് സെക്രട്ടറി സ്വീറ്റി മിലന്‍ (ബ്ലാഞ്ചാർഡ്ശ്ടൗൺ, ഡബ്ലിൻ) , മധ്യസ്ഥ പ്രാർത്ഥന കോർഡിനേറ്റർ ലഞ്ചു ജോസഫ് (സ്ലൈഗോ), ഫാമിലി അപ്പോസ്തലേറ്റ് സെക്രട്ടറി അൽഫോൻസാ ബിനു (ബ്ലാഞ്ചാർഡ്ശ്ടൗൺ, ഡബ്ലിൻ).