വാട്ടർഫോർഡ് : അയർലണ്ട്, വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ഫാത്തിമ (പോർച്ചുഗൽ) തീർത്ഥാടനം നടത്തുന്നു. ഈ തീർത്ഥാടനത്തിൽ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു 25 പേർ പങ്കെടുക്കുന്നു. കരുണയുടെ ഈ വർഷത്തിൽ ദശാബ്ദി ആഘോഷിക്കുന്ന കമ്മ്യൂണിറ്റിയുടെ ആല്മീയ ഉണർവിലേക്കായി ഈ തീർത്ഥാടനം വിജയകരമായി നടത്തുവാൻ എല്ലാവരും പ്രത്യേകം പ്രാർഥിക്കണമെന്നു വാട്ടർഫോർഡ് സീറോ മലബാർ ചർച് ചാപ്ലയിൻ ഫാ. ജോസ് ഭരണികുളങ്ങര, സെക്രട്ടറി മനോജ് മാത്യു, കൈക്കാരൻ മാരായ എഫ്രേം പൗലോസ്, ജോർജ് വർഗീസ് എന്നിവർ അഭ്യർത്ഥിച്ചു.
അയർലണ്ട്, വാട്ടർഫോർഡ് സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയുടെ ദശാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 30 മുതൽ നവംബർ 2 വരെ ഫാത്തിമ തീർത്ഥാടനം നടത്തുന്നു
