Be not deceived; God is not mocked: for whatsoever a man soweth, that shall he also reap. (Galatians 6:7)

അയർലണ്ട് സീറോ മലബാർ സഭയുടെ കാറ്റിക്കിസം ടീച്ചേർസ് ഡേ ഒക്ടോബർ 19 ന് ഡബ്ലിനിൽ.

അയർലണ്ട് സീറോ മലബാർ സഭയുടെ  കാറ്റിക്കിസം ടീച്ചേർസ് ഡേ ഒക്ടോബർ 19 ന് ഡബ്ലിനിൽ.

ഡബ്ലിൻ – സീറോ മലബാർ സഭ അയർലണ്ടിന്റെ കാറ്റിക്കിസം ടീച്ചേർസ് ഡേ ‘ക്രീഡോ’ 2019 ന് റിയാൾട്ടോയിലെ ഔവർ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തിൽ വച്ച് ഒക്ടോബർ 19 ന് നടത്തപ്പെടും. തലശ്ശേരി അതിരൂപത ആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് മുഖ്യാഥിതി ആയിരിക്കും. സീറോ മലബാർ സഭ യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് അധ്യക്ഷത വഹിക്കും. റോമിൽ ബൈബിളിൽ ഉപരിപഠനം നടത്തുന്ന ടോം ഒലിക്കാരോട്ട് അച്ചൻ, ആർച് ബിഷപ്പ് മാർ ജോർജ് ഞരളക്കാട്ട് എന്നിവർ ക്ലാസുകൾ നയിക്കും.

അയർലണ്ടിലെ വിവിധ മാസ്സ് സെന്ററുകളിലെ എല്ലാ വേദപാഠ അദ്ധ്യാപകരെയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സീറോ മലബാർ സഭ അയർലണ്ട് കോഡിനേറ്റർ മോൺ. ആൻ്റണി പെരുമായൻ, ഡബ്ലിൻ കോഡിനേറ്റർ ഫാ.ക്ലമെന്റ് പാടത്തിപറമ്പിൽ, ക്യാറ്റിക്കിസം ഡയറക്‌റ്റർ ഫാ.റോയി വട്ടക്കാട്ട്, പ്രോഗ്രാം കോഡിനേറ്റർ ഫാ.രാജേഷ് മേച്ചിറാകത്ത് എന്നിവർ അറിയിച്ചു. രാവിലെ 9 ന് ആരംഭിക്കുന്ന പരിപാടികൾ വൈകിട്ട് 4.30 ന് സമാപിക്കും.

അഭിവന്ദ്യ പിതാക്കന്മാരുടെ മുഖ്യകാർമ്മികത്വത്തിൽ രാവിലെ 9.30 ന് നടക്കുന്ന വിശുദ്ധ കുർബാനയിലേക്ക് അയർലണ്ടിലെ കുർബാനസെന്ററുകളിലെയും ഭക്തസംഘടനാ ഭാരവാഹികളെയും പരിഷ്‌കമ്മറ്റിഅംഗങ്ങളെയും സ്വാഗതം ചെയ്യുന്നതായും ബഹുമാനപ്പെട്ട വൈദികർ അറിയിച്ചു.