ശിശു വളര്‍ന്നു ആത്മാവില്‍ ശക്തി പെട്ടു. (Luke:1:80)

അയർലണ്ട് സീറോ മലബാർ സഭയ്ക് പുതിയ ചാപ്ലയിൻ

അയർലണ്ട്  സീറോ മലബാർ സഭയ്ക്  പുതിയ ചാപ്ലയിൻ

ഡബ്ലിൻ – അയർലണ്ട് സീറോ മലബാർ സഭയുടെ പുതിയ ചാപ്ലയിൻ ഫാ.ഷാജൻ പി.മൈക്കിൾ ഡൻഡാൽക്ക് ഹോളി റെഡീമർ പള്ളിയിൽ എത്തിച്ചേർന്നു. പള്ളി വികാരി ഫാ. മൈക്കിൾ ഷീഹാൻ അച്ചനെ സ്വീകരിച്ചു. കോതമംഗലം രൂപതാഗമായ ഫാ.ഷാജൻ മൂവാറ്റുപുഴ നിർമ്മല കോളേജിലെ MCA വിഭാഗത്തിന്റെ അഡ്മിനിസ്ട്രേറ്റർ ആയി സേവനമനുഷ്ടിച്ചു വരവെയാണ് അയർലണ്ടിൽ ശുശ്രുഷ ചെയ്യാനായി നിയമിതനായത്.

ഡബ്ലിൻ എയർപോർട്ടിൽ ബഹു. വൈദികനെ മോൺസിഞ്ഞോർ ആന്റണി പെരുമായൻ, ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ക്ലെമന്റ്റ് പാടത്തിപ്പറമ്പിൽ, ഫാ.രാജേഷ് ജോസഫ് മേച്ചിറാകത്ത്, സീറോ മലബാർ സഭ ഡൻഡാൽക്ക് കൈക്കാരന്മാരായ ഫ്രാൻസിസ്
ജോസഫ്, ജോർജ് കുര്യൻ, സൺ‌ഡേ സ്കൂൾ അദ്ധ്യാപകൻ ഫിലിപ്പ് മാത്യു(ജോസ്) എന്നിവർ ചേർന്ന് എയർപോർട്ടിൽ സ്വീകരിച്ചു.