I can do all things through Christ which strengthen me. (Philippians 4:13)

അയർലൻഡിൽ പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. ഡോ. കുര്യൻ പുരമഠം നയിക്കുന്ന നോമ്പ്കാല ധ്യാനം ഫെബ്രു വരി 23ന് ആരംഭിക്കും

അയർലൻഡിൽ പ്രശസ്‌ത വചനപ്രഘോഷകൻ ഫാ. ഡോ. കുര്യൻ പുരമഠം നയിക്കുന്ന നോമ്പ്കാല ധ്യാനം ഫെബ്രു വരി 23ന് ആരംഭിക്കും

ഡബ്ലിൻ സീറോമലബാർ കാത്തലിക് ചർച്ചിന്‍റെ ആഭിമുഖ്യത്തിലാണ് പരിപാടി. 23 മുതൽ 25 വരെ BALLYMUN OLV ദേവാലയത്തിലും മാർച്ച് ഒന്ന് മുതൽ മൂന്നു വരെ ബ്ലാക്ക്റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽസ് ദേവാലയത്തിലുമാണ് ധ്യാനം നട ക്കുക. ഫെബ്രുവരി 23ന് BALLYMUN ൽ വൈകുന്നേരം 6:30pm മുതൽ 9:30pm വരെ യും 24, 25 തീയതികളിൽ ഉച്ചയ്ക്ക് 12.30 മുതൽ രാത്രി ഏഴ് വരെയുമാണ് ധ്യാനം. മാർച്ച് ഒന്നിന് വെള്ളിയാഴ്ച ബ്ലാക്ക്റോക്കിൽ വൈകുന്നേരം 6:30pm മുതൽ 9:30pm വരെയും രണ്ടു മൂന്നു തീയതികളിൽ ഉച്ചയ്ക്ക് 12.30 മുതൽ രാത്രി ഏഴ് വരെ യുമാണ് ധ്യാനം. സാധിക്കുന്നവരെല്ലാരും അവധി ക്രമീകരിച്ച് ഏതെങ്കിലും ഒരു നോമ്പുകാലധ്യാനങ്ങളിൽ പങ്കെടുക്കണമെന്ന് അയർലൻഡ് സീറോ മലബാർ നാഷണൽ കോഓർഡനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയ കാട്ടിൽ അഭ്യർഥി ച്ചു.