ആദിയില്‍ വചനമുണ്ടായിരുന്നു വചനം ദൈവത്തോടുകൂടെ യായിരുന്നു, വചനം ദൈവമായിരുന്നു. (John . 1 :1 )

ആത്മീയം – കുട്ടികൾക്കുള്ള ധ്യാനം

ആത്മീയം - കുട്ടികൾക്കുള്ള ധ്യാനം

മാർച്ച് 25, 26 (ശനി, ഞായർ) തീയതികളിൽ കുട്ടികൾക്കായി ‘ആത്മീയം’ എന്നപേരിൽ ധ്യാനം നടക്കും. വൈറ്റ്ഹാൾ ഹോളി ചൈൽഡ് ദേവാലയത്തിൽ (Holy Child Roman Catholic Church, Dublin 9, D09 HX99) ശനിയാഴ്ച രാവിലെ 11 മുതൽ 6 വരെയും, ഞായറാഴ്ച ഉച്ചയ്ക്ക് 12 മുതൽ 6 വരെയും ആയിരിക്കും കുട്ടികളുടെ ധ്യാനം. വിശ്വാസപരിശീലന ക്ലാസുകളിൽ 3 മുതൽ 6 വരെ പഠിക്കുന്ന കുട്ടികൾക്കും, 7 മുതൽ 10 വരെ പഠിക്കുന്ന കുട്ടികൾക്കും രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ധ്യാനം നടക്കുക. കുട്ടികളുടെ ധ്യാനത്തിൻ്റെ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ധ്യാനത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ സഭയുടെ വെബ്സൈറ്റിൽ www.syromalabr.ie ലുള്ള PMS LOGIN വഴി ഓൺലൈൻ രജിസ്‌ട്രേഷൻ മാർച്ച് 23 ന് മുൻപ് ചെയ്യേണ്ടതാണ്. നോമ്പിലൂടെ കടന്നുപോകുന്ന കുട്ടികളെ ആത്മീയമായി വലിയ ആഴ്ചയിലേയ്ക്കും ഉയർപ്പുതിരുനാളിലേയ്ക്കും ഒരുക്കുവാൻ, പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികൾക്ക് മാന:സ്സികമായ കരുത്തും ആത്മീയമായ ഉണർവ്വും നൽകാൻ വി. കുർബാനയോടും, ആരാധനയോടും, പ്രാർത്ഥനയോടും, കളികളോടും, ക്ലാസുകളോടും കൂടി ക്രമീകരിച്ചിരിക്കുന്ന ഈ ധ്യാനം ഒരനുഭവമാക്കി മാറ്റാൻ എല്ലാ കുട്ടികളേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നന്നതായി സഭാ നേതൃത്വം അറിയിച്ചു