If ye love me, keep my commandments. (John 14:15)

ആത്മീയ വിരുന്നോരുക്കി ‘ആത്മീയം’

ആത്മീയ വിരുന്നോരുക്കി 'ആത്മീയം'

ഡബ്ലിൻ സീറോ മലബാർ സഭയുടെ കുട്ടികൾക്കായുള്ള നോമ്പൊരുക്ക ധ്യാനം ആത്മീയം സമാപിച്ചു. താല ഫെർട്ട്കെയിൻ ദേവാലയത്തിൽ നടന്ന ധ്യാനം റവ. ഡോ. ക്ലമൻ്റ് പാടത്തിപറമ്പിൽ ഉത്ഘാടനം ചെയ്തു. മൂന്നു ദിവസങ്ങളായി നടന്ന ധ്യാനത്തിൽ അഞ്ഞൂറോളം കുട്ടികൾ സംബന്ധിച്ചു. ഫാ. ക്ലമൻ്റ പാടത്തി പറമ്പിൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. റോയ് വെട്ടിക്കാട്ട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. കൂടാതെ ഫാ. ജോസഫ് വള്ളനാൽ, ടോണി മാത്യൂസ്, സുബിൻ ജോസഫ്, ജോസ് പള്ളിപാട്ട് തുടങ്ങിയവർ വിവിധ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. കളികൾ, ക്ലാസുകൾ തുടങ്ങി കുട്ടികൾകൾക്കഭിരുചികരമായ രീതിയൽ നടന്ന ധ്യാനം ആരാധനയോടും വി. കുർബാനയോടും കൂടി സമാപിച്ചു. ഈ വർഷം ആദ്യ കുർബാന സ്വീകരിക്കാൻ ഒരുങ്ങുന്ന അറുപത്ത്ഞ്ചോളം കുട്ടികൾ ശനിയാഴ്ച നടന്ന ധ്യാനത്തിൽ സംബന്ധിച്ചു.