കൊച്ചി: ബൈബിളിനെ ആധാരമാക്കി നിര്‍മിക്കുന്ന ആദ്യ മലയാള ത്രിഡി ചിത്രം – മുപ്പതു വെള്ളിക്കാശിന്റെ ലൈറ്റിംഗ് സെറിമണി കെസിബിസി ആസ്ഥാനമായ പിഒസിയില്‍ നടന്നു. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഉദ്ഘാടനം ചെയ്തു. കെസിബിസി പ്രസിഡന്റ് ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍ തിരക്കഥയുടെ ആശീര്‍വാദം നിര്‍വഹിച്ചു. മാര്‍ത്തോമാ വലിയ മെത്രാപ്പോലീത്താ ഫിലിപ്പോസ് മാര്‍ ക്രിസോസ്റം, ആര്‍ച്ച്ബിഷപ്പുമാരായ ഡോ. എം. സൂസപാക്യം, തോമസ് മാര്‍ കൂറിലോസ് എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. സംവിധായകരായ ഫാസില്‍, സിബി മലയില്‍, കുര്യന്‍ വര്‍ണശാല, നടന്‍ മധു, പ്രോജക്ട് കോ ഓര്‍ഡിനേറ്റര്‍ ഫാ. ജോണ്‍ പുതുവ എന്നിവര്‍ പ്രസംഗിച്ചു.
കുര്യന്‍ വര്‍ണശാല രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമ ജോണി സാഗരികയാണു നിര്‍മിക്കുന്നത്. 35 കോടി രൂപ ചെലവഴിച്ച് ഇന്ത്യയിലും ഇസ്രയേലിലുമായാണ് ചിത്രീകരണം. ജൂണ്‍ അവസാനവാരം ചിത്രീകരണം ആരംഭിക്കും. മലയാളത്തിലെ പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണം പകരുന്നതു സ്റീഫന്‍ ദേവസിയാണ്. വിവിധ രൂപതകളിലെ ബിഷപ്പുമാരും സിനിമാ, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.