Let not your heart be troubled: ye believe in God, believe also in me. (John 14:1)

ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ പ.കന്യകാമറിയത്തിന്റെയും വി .അൽഫോൻസാമ്മയുടേയും തിരുന്നാൾ ഓക്ടോബർ 23 ഞായറാഴ്ച്ച.

ഇഞ്ചിക്കോർ സീറോ മലബാർ കാത്തലിക് കമ്മ്യൂണിറ്റിയിൽ  പ.കന്യകാമറിയത്തിന്റെയും വി .അൽഫോൻസാമ്മയുടേയും തിരുന്നാൾ ഓക്ടോബർ 23 ഞായറാഴ്ച്ച.

ഡബ്ലിൻ:ഇഞ്ചിക്കോർ സീറോ മലബാര്‍ കൂട്ടായ്മയിൽ പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുനാളും,കുടുംബ യുണിറ്റുകളുടെ സംയുക്ത വാർഷികവും ഓക്ടോബർ 23 ഞായറാഴ്ച്ച ഇഞ്ചിക്കോർ മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിൽ വച്ച് ഭക്ത്യാദരപൂർവ്വം ആഘോഷിക്കുന്നു.

ഓക്ടോബർ 23 ഞായറാഴ്ച്ച വയ്കുന്നേരം 3 മണിക്ക്‌ ആരംഭിക്കുന്ന പരിശുദ്ധദിവ്യബലിയോടെ തിരുനാള്‍ കര്‍മങ്ങള്‍ക്ക് ആരംഭം കുറിക്കും.റവ. ഫാ . ബിനോയ്‌ SVD,ഫാ .ആന്റണി ചീരംവേലിൽ എന്നിവർ മുഖ്യ കർമ്മികത്വം വഹിക്കുന്ന ദിവ്യ ബലിയിൽ റവ. ഫാ . ബിനോയ്‌ SVD തിരുനാൾ സന്ദേശം നൽകും.
ദിവ്യബലിക്ക് ശേഷം പ.കന്യകാമറിയത്തിന്റെയും വി.അൽഫോൻസാമ്മയുടേയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണവും ലദീഞ്ഞും തിരുന്നാൾ നേർച്ചയും ഉണ്ടായിരിക്കും.

വൈകുന്നേരം 5 45 ന് വാർഷികദിനാഘോഷ പരിപാടികൾ റവ.ഫാ .ആന്റണി ചീരംവേലിൽ ഉത്ഘാടനം നിർവഹിക്കും,ഫാ. ജോസ് ഭരണികുളങ്ങര സന്ദേശം നൽകും .തുടർന്ന് കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാപരിപാടികൾ ,സമ്മാനദാനം.
സ്നേഹവിരുന്നോട് കൂടി പരിപാടികൾ സമാപിക്കും.തിരുന്നാൾ ആഘോഷങ്ങളിൽ ഭക്തിപൂർവ്വം പങ്കുചേർന്ന് നമ്മുടെ വിശ്വാസ സുകൃത ജീവിതങ്ങളിൽ കൂടുതൽ കരുത്താർജ്ജിക്കുവൻ ഏവരേയും സ്നേഹപൂർവ്വം ക്ഷണിക്കുന്നതായി സീറോ മലബാർ സഭാ ചാപ്ല്യൻമാരായ ഫാ .ആന്റണി ചീരംവേലിൽ,ഫാ. ജോസ് ഭരണികുളങ്ങര എന്നിവർ അറിയിച്ചു.

inchicorefeast